Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിഴിഞ്ഞം അതുക്കും മേലെ... ട്രയല്‍ റണ്ണില്‍ തന്നെ വിഴിഞ്ഞത്തിന് വരുമാനം കിട്ടിത്തുടങ്ങും; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതി വരുമാനവും; തലസ്ഥാനത്തെ കടലും ആകാശവും നിയന്ത്രണത്തിലാക്കി അദാനി

14 JULY 2024 09:15 AM IST
മലയാളി വാര്‍ത്ത

അദാനിയുടെ പേരില്‍ മോദിയെ കളിയാക്കിയവര്‍ ഇപ്പോള്‍ കണ്ണ് തള്ളുന്നു. വിഴിഞ്ഞം രാജ്യത്തിന് അഭിമാന നേട്ടമാകും. തലസ്ഥാന നഗരത്തിന്റെയും കേരളത്തിന്റേയും മുഖച്ഛായ തന്നെ മാറ്റന്‍ കെല്‍പ്പുള്ള പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് സാന്‍ ഫെര്‍ണാണ്ടോയെന്ന ഭീമന്‍ മദര്‍ഷിപ്പ് വിഴിഞ്ഞം തീരംതൊട്ടത്.

350 മീറ്റര്‍ നീളമുള്ള ഭീമന്‍ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. 800 മീറ്റര്‍ ബെര്‍ത്തും, 3000 മീറ്റര്‍ ബ്രേക്ക് വാട്ടറുമായി ഒരേ സമയം രണ്ട് മദര്‍ കണ്ടെയ്‌നര്‍ ഷിപ്പുകള്‍ക്ക് എത്താന്‍ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം. ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖത്തിന് വരുമാനം കിട്ടിത്തുടങ്ങുന്നു വെന്നതാണ് പദ്ധതിയുടെ സവിശേഷത.

കമ്മീഷനിങ് കഴിഞ്ഞ ഒരു തുറമുഖം പോലെ തന്നെയാണ് ട്രയല് റണില്‍ തുറമുഖം പ്രവര്‍ത്തിക്കുക. തുറമുഖത്തിന് കപ്പല്‍ പ്രവേശന ഫീസ് നല്‍കണം. ഇറക്കുന്ന ചരക്കുകള്‍ക്ക് കസ്റ്റംസ് നികുതിയും നല്‍കണം. ട്രയല്‍ റണ്‍ കാലത്ത് തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതി വരുമാനവും. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തും.

ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരേ സമയം വിഴിഞ്ഞം തുറമുഖത്ത് രണ്ട് മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും. വര്‍ഷം പത്ത് ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ ഒന്നാം ഘട്ടത്തില്‍ തുറമുഖത്തിന് കൈകാര്യം ചെയ്യാനാകും. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെര്‍ത്തിന്റെ നീളം രണ്ടായിരം മീറ്റര്‍ ആയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന കണ്ടെയ്‌നറുകളുടെ എണ്ണം വര്‍ഷം 30 ലക്ഷമായും വര്‍ദ്ധിക്കും. 2028ല്‍ അവസാന ഘട്ട നിര്‍മാണവും പൂര്‍ത്തിയാകുമ്പോള്‍ ഒരേ സമയം അഞ്ച് മദര്‍ ഷിപ്പുകളെ വരെ ഉള്‍ക്കൊള്ളാന്‍ തുറമുഖത്തിന് ശേഷിയുണ്ടാകും.

അതേസമയം, ഇപ്പോള്‍ വിഴിഞ്ഞത്ത് എത്തിയ സാന്‍ ഫെര്‍ണാണ്ടോയേക്കാള്‍ വലിയ കപ്പലുകളുടെ ഒഴുക്ക് വിഴിഞ്ഞത്തേക്കുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സാന്‍ ഫെര്‍ണാണ്ടോയുടെ നീളം 350 മീറ്റര്‍ ആണ്. എന്നാല്‍ അടുത്തയാഴ്ച എത്താന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ മദര്‍ ഷിപ്പുകളില്‍ ഒന്നാണ്. 400 മീറ്ററാണ് കപ്പലിന്റെ നീളം. സാന്‍ ഫെര്‍ണാണ്ടോയുടെ ശേഷി 1950 കണ്ടെയ്‌നറുകളാണെങ്കില്‍ അടുത്തതായി വരാന്‍ പോകുന്നത് 3000 കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പലാണ്.

അതേസമയം വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുകയും തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് 50 വര്‍ഷത്തേക്ക് കൈയിലാവുകയും ചെയ്തതോടെ, തലസ്ഥാനത്തെ കടലും ആകാശവും അദാനിയുടെ നിയന്ത്രണത്തിലായി. ലോകമെമ്പാടും തുറമുഖ നടത്തിപ്പുള്ള അദാനിക്ക്, തിരുവനന്തപുരം വിമാനത്താവളവും തുറമുഖവും കൂട്ടിച്ചേര്‍ത്തുള്ള ലോജിസ്റ്റിക്സ് ബിസിനസില്‍ കണ്ണുണ്ട്. അത് നടന്നാല്‍ തലസ്ഥാനം വന്‍ സാമ്പത്തിക മേഖലയായി വളരും. തലസ്ഥാന വാസികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചെന്നും വിഴിഞ്ഞത്ത് 20,000 കോടി നിക്ഷേപിക്കുമെന്നുമാണ് അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞത്.

രാജ്യത്തെ ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബായ വിഴിഞ്ഞത്ത് എത്രവലിയ കൂറ്റന്‍ മദര്‍ഷിപ്പും അടുപ്പിക്കാനാവും. ഇറക്കുമതി- കയറ്റുമതിക്ക് കസ്റ്റംസ് അനുമതിയുമായിട്ടുണ്ട്. ഓണത്തിന് കമ്മിഷന്‍ ചെയ്യുന്നതോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാവും. കൂറ്റന്‍ കപ്പലുകള്‍ അടുപ്പിക്കാനാകുന്ന തുറമുഖം ഇന്ത്യയിലില്ലാത്തതിനാല്‍ വിദേശത്തുനിന്ന് സമുദ്രമാര്‍ഗം ഇന്ത്യയിലെത്തുന്ന ചരക്ക് ദുബായ്, കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

വിശാഖപട്ടണം, മുന്ദ്ര തുറമുഖങ്ങളില്‍ വലിയ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാനാവില്ല. വിഴിഞ്ഞം തുറക്കുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ചരക്കുമാറ്റത്തിനായി (ട്രാന്‍സ്ഷിപ്‌മെന്റ്) രാജ്യത്തെ മറ്റിടങ്ങളില്‍നിന്നുള്ള കപ്പലുകളും എത്തുന്നതോടെ സമുദ്രമാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായി വിഴിഞ്ഞം മാറും. രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രം ദൂരമുള്ളതും 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ളതുമാണ് വിഴിഞ്ഞത്തിന് ഗുണകരമാവുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends