ആ ചിരി എല്ലാവരേയും വീഴ്ത്തി... അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ആരാധകര്‍ക്കിടയില്‍ എന്നും ശ്രദ്ധകേന്ദ്രമായ മകള്‍ ആരാധ്യ ബച്ചന്‍ പൊതു വേദിയില്‍; അംബാനി കല്യാണത്തില്‍ ശ്രദ്ധാകേന്ദ്രമായി ആരാധ്യ; അമ്മയ്‌ക്കൊപ്പം ചുവട് വച്ച ആരാധ്യ വൈറല്‍

പല പൊതു പരിപാടിയിലും അമ്മയുടെ വാലില്‍ തൂങ്ങി നടന്ന കുട്ടി ഐശ്വര്യ ആകെ മാറിപ്പോയി. ഇപ്പോഴിതാ വളരെ ക്യൂട്ട് സുന്ദരിയായി ലോകത്തിന് മുമ്പില്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ആരാധകര്‍ക്കിടയില്‍ എന്നും ശ്രദ്ധകേന്ദ്രമാണ് മകള്‍ ആരാധ്യ ബച്ചന്‍. ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുമുണ്ട്.
അനന്ത്-രാധിക വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആരാധ്യ എത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. എപ്പോഴും ഐശ്വര്യയുടെ കൈപിടിച്ച് നടന്നിരുന്ന ആരാധ്യയ്ക്ക് ഒട്ടേറെ മാറ്റങ്ങള്‍ വന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അമ്മയ്‌ക്കൊപ്പം മകള്‍ വളര്‍ന്നുവെന്ന് പറയുന്നവരും കുറവല്ല. ഹെയര്‍ സ്‌റ്റൈലിലും ഡ്രസ്സിങ്ങിലും വന്ന മാറ്റം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. നെറ്റിയിലേക്കു വെട്ടിയിട്ട മുടിയുമായി ക്യൂട്ട് ലുക്കില്‍ നടന്ന ആരാധ്യയല്ല ഇപ്പോഴത്തേത്.
ലെയര്‍ കട്ട് ചെയ്ത മുടി ഇരുവശങ്ങളിലേക്കും വകഞ്ഞിട്ട് എത്തിയതോടെ ആരാധ്യ മുതിര്‍ന്ന കുട്ടിയായി എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ഐശ്വര്യയും ആരാധ്യയും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്. അനാര്‍ക്കലി ധരിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇളം നീലയും പച്ചയും ഇടകലര്‍ന്ന അനാര്‍ക്കലിയില്‍ ആരാധ്യ അതിസുന്ദരിയാണെന്ന കമന്റുകളാണ് എത്തുന്നത്. അധിക ആഡംബരങ്ങളില്ലാതെ താരതമ്യേന ലളിതമായ ലുക്കിലാണ് ആരാധ്യ എത്തിയത്. വസ്ത്രത്തിനു ചേരുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്ത പോള്‍ട്ടി ബാഗും കയ്യില്‍ കാണാം.
മേക്കപ്പിന്റെയും ആഭരണങ്ങളുടെയും കാര്യത്തിലും ആരാധ്യ ലാളിത്യം പുലര്‍ത്തി. ഒറ്റ ലെയറുള്ള സിംപിള്‍ ചെയിനും അതുമായി ചേര്‍ന്നു പോകുന്ന ചെറിയ ഇയര്‍ റിങ്ങുകളും നെറ്റിച്ചുട്ടിയുമായിരുന്നു ആഭരണങ്ങള്‍. ഇതിനൊപ്പം വെള്ളി നിറത്തിലുള്ള പൊട്ടു വച്ചതോടെ ലുക്ക് പൂര്‍ത്തിയായി. എന്നാല്‍ ഇതിന് വിപരീതമായി അല്‍പം ഹെവി ലുക്കിലാണ് ഐശ്വര്യ എത്തിയത്. ചുവപ്പു നിറത്തിലുള്ള ക്രിംസണ്‍ അനാര്‍ക്കലിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം വലിയ നെക്ക് പീസും ഇയര്‍ റിങ്ങുകളും നെറ്റിച്ചുട്ടിയും ഉള്‍പ്പെടുത്തി. ആരാധ്യമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം ഹെവി മേക്കപ്പാണ് ഐശ്വര്യ തിരഞ്ഞെടുത്തത്.
വിവാഹദിനത്തില്‍ വധൂവരന്മാരെക്കാള്‍ അധികം ശ്രദ്ധ ഐശ്വര്യയ്ക്കും ആരാധ്യക്കും ലഭിച്ചാലും അത്ഭുതപ്പെടാനില്ല എന്നാണ് ആളുകളുടെ പ്രതികരണം. ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതോടെ ആരാധ്യയുടെ ഭംഗി ഇരട്ടിയായെന്ന് കരുതുന്നവരുമുണ്ട്. വിവാഹത്തിന് ഏതൊക്കെ സെലിബ്രിറ്റികള്‍ എത്തിയാലും ഷോ സ്റ്റീലര്‍ ഐശ്വര്യ തന്നെയായിരിക്കും എന്ന കമന്റുകളും ഉണ്ട്. ഹെവി മേക്കപ്പിലും സിമ്പിള്‍ ലുക്കിലുമെല്ലാം ഐശ്വര്യ റായ് എങ്ങനെ ഒരേപോലെ അതിസുന്ദരിയായി കാണപ്പെടുന്നു എന്ന് അദ്ഭുതം പങ്കുവയ്ക്കുന്നവരും കുറവല്ല. അതേസമയം ഇരുവര്‍ക്കുമൊപ്പം അഭിഷേക് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
മാസങ്ങള്‍ നീണ്ട പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെയും നിതയുടെയും മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം അണിനിരന്ന വിവാഹചടങ്ങുകള്‍ നിന്നുള്ള ചിത്രങ്ങളും വൈറലാകുന്നുണ്ട്. പല ചിത്രങ്ങള്‍ക്കും കീഴെ ആനന്ദിന്റെ വണ്ണത്തെ പരിഹസിക്കുന്നവരുമുണ്ട്. എന്നാല്‍, ആനന്ദിന്റെ വണ്ണത്തിനു പിന്നില്‍ ആരോഗ്യപ്രശ്‌നമാണെന്ന് നേരത്തേ അമ്മ നിത അംബാനി വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത ആസ്ത്മ രോഗിയാണ് ആനന്ദ്. സ്റ്റിറോയ്ഡ് കലര്‍ന്ന മരുന്നുകളാണ് പലപ്പോഴും ആസ്ത്മ രോഗത്തിന് പ്രതിവിധിയായി നല്‍കാറുള്ളത്. ഇങ്ങനെ ഉപയോഗിച്ച മരുന്നുകളാണ് ആനന്ദ് വണ്ണംവച്ചതിനു പിന്നിലെന്നാണ് നിത അംബാനി പറഞ്ഞത്. കുട്ടിക്കാലം തൊട്ടേ അമിതവണ്ണമുള്ളയാളുമാണ് ആനന്ദ്. ഒരിക്കല്‍ ഇരുനൂറു കിലോയിലേറെ ഭാരം വരെ ഉണ്ടായിട്ടുണ്ടെന്നും നിത പറഞ്ഞിരുന്നു. പിന്നീട് വണ്ണം പൊടുന്നനേ കുറച്ചതിന്റെ പേരിലും ആനന്ദ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും 18 മാസം കൊണ്ട് 108 കിലോയോളമാണ് ആനന്ദ് കുറച്ചത്. ഇതിനായി കടുത്ത വര്‍ക്കൗട്ടാണ് ആനന്ദ് സ്വീകരിച്ചിരുന്നത്. ദിവസവും അഞ്ചു മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്തു. യോഗ, നടത്തം, വെയ്റ്റ് ട്രെയിനിങ്, കാര്‍ഡിയോ എന്നിവയുള്‍പ്പെടെയാണിത്. ഇതിനൊപ്പം കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ആഹാരരീതിയാണ് സ്വീകരിച്ചത്. മധുരം പാടേ ഒഴിവാക്കി. ഇവയാണ് ചുരുങ്ങിയസമയം കൊണ്ട് വണ്ണം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ആനന്ദ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























