കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്തുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്തുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു... മന്ദലാംകുന്ന് കിണര്‍ സി.ഐ.ടി.യു ഓഫീസിന് കിഴക്ക് പിലാക്കവീട്ടില്‍ മുക്രിയകത്ത് ബാദുഷയുടെ മകന് മുഹമ്മദ് സിനാനാണ് (ഷെല്ലു- 21) മരിച്ചത്.
തൊഴിയൂര്‍ ഐ.സി.എ കോളജ് ബിരുദ പഠനം കഴിഞ്ഞ് പുതിയ കോഴ്സില്‍ ചേരാനായി എറണാകുളത്ത് പോയതായിരുന്നു. ബുധനാഴ്ച രാത്രി കൂട്ടുകാരനുമൊത്ത് ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്
സാരമായ പരിക്കേറ്റ സിനാന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു മരണം. ഷൈമയാണ് മാതാവ്. സഹോദരി: സന. ഖബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മന്ദലാംകുന്ന് ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























