ആ കാഴ്ച കാണാനാവാതെ.... .... കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആ കാഴ്ച കാണാനാവാതെ.... .... കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം നടന്നത്. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്. താജുദീന് സ്കൂട്ടര്‍ എടുക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാര്‍ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























