തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു...

തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂര്‍ നോര്‍ത്ത് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെ മകന് വിഷ്ണു (31) ആണ് മരിച്ചത്.
വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
വിഷ്ണുവിന്റെ വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍
അതേസമയം ലെപ്ടോസ്പൈറ ജീനസ്സില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. എലിപ്പനി രോഗത്തിന് കാരണമായ വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും രോഗപ്പകര്‍ച്ചയുണ്ടാക്കുന്നു. പ്രധാനമായും രോഗപ്പകര്‍ച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്. മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. മൃഗമൂത്രം കലര്‍ന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.
കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
എലിപ്പനിയുടെ ലക്ഷണങ്ങളാണ് പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, ശക്തമായ തലവേദന,പേശീവേദന.കണ്ണിനു ചുവപ്പുനിറം. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു.ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ വൈദ്യസഹായം തേടുക.
https://www.facebook.com/Malayalivartha

























