തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാര്‍ തൊഴിലാളി എന്‍.ജോയിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനില്‍ കണ്ടെത്തിയെന്ന് സൂചന... സ്കൂബാ സംഘം ടണലിനുള്ളിലേക്ക് ...

തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാര്‍ തൊഴിലാളി എന്‍.ജോയിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനില്‍ കണ്ടെത്തിയെന്ന് സൂചന. പിന്നാലെ സ്കൂബാ സംഘം ടണലിനുള്ളിലേക്ക് പുറപ്പെട്ടു. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതാകുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവര്‍ത്തനമാണ് തമ്പാനൂരില്‍ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റയില്‍വേ ട്രാക്കുകള്‍ക്കിടയിലെ ടണലിനുള്ളില്‍ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് സൂചന
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























