മേയർക്കും സംഘത്തിനും കുരുക്ക് മുറുക്കി മനുഷ്യാവകാശ കമ്മീഷൻ...സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു... ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ..ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്...
മേയർക്കും സംഘത്തിനും കുരുക്ക് മുറുക്കി മനുഷ്യാവകാശ കമ്മീഷൻ .തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.തോട് വൃത്തിയാക്കാൻ റെയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.
യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റെയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.അതേസമയം, ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. തിരച്ചിലിനായി നാവിക സേനയും എത്തും. വൈകിട്ടോടെ സേന തലസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ട്. എൻഡിആർഎഫിന്റെ ( നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ) നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുള്ള മുപ്പതംഗ സംഘമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇതിനൊപ്പം റോബോട്ടിനെ ഉപയോഗിച്ചുള്ള പ്രവർത്തനവും തുടരും. തോട്ടിൽ ചെളിയും മാലിന്യവും കുമിഞ്ഞുകൂടിയിരിക്കുകയാണെന്നാണ് എൻഡിആർഎഫ് സംഘം പറയുന്നത്.ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതിന്‍റെ തെളിവാണ് ഇന്നലെയുണ്ടായ ദുരന്തം. തലസ്ഥാനനഗരയിലെ വെള്ളക്കെട്ട പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയ്ക്കും ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾപ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത.
തമ്പാനൂർ, ചാല, പഴവങ്ങാടി, മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന പല കയ്യേറ്റങ്ങളും ഒഴിപ്പിച്ചു.ഓടകൾക്ക് മുകളിലെ കെട്ടിടങ്ങളെല്ലാം ഇടിച്ച് മാറ്റി പഴയ വീതിയിൽ ഒടകൾപുനർ നിർമ്മിച്ചു. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും തോടുകളും നവീകരിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നിവയെല്ലാംഓപ്പറേഷൻ അനന്തയുടെ ഭാഗമായിരുന്നു. എന്നാല്‍, വൻകിട കയ്യേറ്റങ്ങളിലേക്ക് അനന്ത കടന്നതോടെ ഓപ്പറേഷൻ നിലച്ചു. തൈക്കാട് നിന്നടക്കം നിർച്ചാലുകൾ കൊണ്ടു വന്ന് ആമയിഴഞ്ചാൻ തോട്ടിൽ ചേർത്ത് നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കാവുന്നരണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോലുമായില്ല.
തുടങ്ങിവച്ചതെല്ലാം അതോടെ പാഴായി. ആമയിഴഞ്ചാൻ തോടിൽ മാലിന്യവും മണ്ണും ചെളിയും നിറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരം മഴയിൽ മുങ്ങിയതോടെ വീണ്ടും ആമയിഴഞ്ചാൻ തോട് പുനരുജ്ജീവനം ചർച്ചയായി.ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടി രൂപയാണ് അനുവദിച്ചത്.കോടികൾ തോടിലൂടെ ഒഴുകിയിത് അല്ലാതെ ഒന്നും മാറിയില്ല. ഏറ്റവും ഒടുവിൽ വലിയ ദുരന്തമുനമ്പിലേക്ക് നനഗരം എത്തി.
https://www.facebook.com/Malayalivartha