കേരളം മാലിന്യ കൂമ്പാരമായി മാറിയത് സർക്കാർ സംവിധാനങ്ങളുടെ വീഴ്ച മൂലമാണ്; കേരളത്തിൽ ലക്ഷക്കണക്കിന് പേരെ ബാധിച്ചിട്ടുള്ള പകർച്ചപ്പനിയും നിരവധി പേരുടെ മരണവും കേരള സർക്കാരിന്റെ സൃഷ്ടിയാണ്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ ലക്ഷക്കണക്കിന് പേരെ ബാധിച്ചിട്ടുള്ള പകർച്ചപ്പനിയും നിരവധി പേരുടെ മരണവും കേരള സർക്കാരിന്റെ സൃഷ്ടിയാണ് എന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
കേരളം മാലിന്യ കൂമ്പാരമായി മാറിയത് സർക്കാർ സംവിധാനങ്ങളുടെ വീഴ്ച മൂലമാണ്. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയ ഹരിതകേരള മിഷനും ശുചിത്വകേരള മിഷനും മരണശയ്യയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാല പൂർവ്വ ശുചീകരണം ഫലപ്രദമായി ഈ വർഷം നടപ്പാക്കാത്തതാണ് പകർച്ചപ്പനി വ്യാപനത്തിന് കാരണം.
എലിപ്പനി, ഡെങ്കിപ്പനി,വൈറൽപ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെട്ട പലരും മരണത്തിനിരയായത് വേണ്ടത്ര ചികിത്സ കിട്ടാത്തതു കൊണ്ടാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പോലും ലഭ്യമല്ല. ആർദ്രം മിഷൻ തകർന്നതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അവതാളത്തിലാണ് .
വാർത്ത അവതരണത്തിൽ മാത്രം പ്രാവീണ്യമുള്ള വീണ ജോർജ് ഭരണപരിചയമോ രാഷ്ട്രീയ പാരമ്പര്യമോ ആവശ്യമുള്ള മന്ത്രിപ്പണിക്ക് യോഗ്യയല്ലെന്ന് സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ തെളിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























