തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു; തെരച്ചിലിനായി നാവികസേന തലസ്ഥാനത്തേക്ക്; കൊച്ചിയിൽ നിന്നുള്ള സംഘമാണ് എത്തുന്നത്

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാൽ 27 മണിക്കൂർ പിന്നിട്ടിട്ടും പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും ജോയിയെ കണ്ടെത്താന്‍ സാധിക്കാതെവന്നിരിക്കുകയാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം നാവികസേന തെരച്ചിലിനായി എത്തുന്നു.കൊച്ചിയിൽ നിന്നുള്ള സംഘമാണ് എത്തുന്നത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി, അപകടത്തില്‍ പെടുന്നത്. മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനകം തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസിലെ നിർദേശം.
കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും. തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നത്.
https://www.facebook.com/Malayalivartha

























