Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഹൈടെക് മോഷ്ടാവ് കുടുങ്ങി...

14 JULY 2024 10:23 PM IST
മലയാളി വാര്‍ത്ത

ബൈക്കുകള്‍ വാങ്ങാനെന്ന വ്യാജേന എത്തി ഓടിച്ചു നോക്കുന്നതിനായി ഉടമസ്ഥരുടെ കൈയ്യില്‍ നിന്നും വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയി മോഷണം നടത്തുന്നയാളെ കുറത്തികാട് പോലീസ് പിടികൂടി. സോഷ്യല്‍ മീഡിയ വഴി വില്‍പ്പനക്കായി വച്ചിരിക്കുന്ന ബൈക്കുകളോടാണ് മോഷ്ടാവിന് പ്രിയം. കോട്ടയം കുറിച്ചി ഇത്തിത്താനം വിഷ്ണു ഭവനത്തില്‍ നിന്നും തൃക്കൊടിത്താനം തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ ഭാഗത്ത് ആര്യങ്കാല പുതുപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഉമ്പര്‍നാട് സ്വദേശി യദു കൃഷ്ണന്റെ ടിവിഎസ് NTORQ സ്‌കൂട്ടര്‍ വില്‍ക്കാനുണ്ട് എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട പ്രതി വ്യാജ വാട്‌സാപ്പ് മുഖേന യദുവിനെബന്ധപ്പെടുകയും യദുവിന്റെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കുന്നതിനായി വാങ്ങി ഓടിച്ചു മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ എന്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ കുറത്തികാട് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബി. രാജഗോപാല്‍, എസ് ഐ ബജു. സി.വി, എസ്‌ഐമാരായ രാജേഷ്. ആര്‍ നായര്‍, രജീന്ദ്രദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍, ഫേസ്ബുക്ക് വഴി വാഹനം വില്‍ക്കുവാനുണ്ട് എന്ന് പരസ്യം നല്‍കിയിരുന്ന കൊല്ലം വടക്കേവിള സ്വദേശി അദ്വൈതിന്റെ ബജാജ് കെ.ടി.എം, കൊല്ലം ചിതറ സ്വദേശി ബിനീഷിന്റെ യമഹ എം.ടി, കോട്ടയം പാമ്പാടി സ്വദേശി അനീഷിന്റെ യമഹ ആര്‍ 15 എന്നീ ബൈക്കുകളും പ്രതി സമാന രീതിയില്‍ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഉടമസ്ഥരുമയി ബന്ധപ്പെട്ട് സ്ഥലത്തെത്തി ഓടിച്ചു നോക്കാനായി വാങ്ങി ഓടിച്ചു കൊണ്ടുപോയതായി വെളിവായിട്ടുണ്ട്. കടത്തിക്കൊണ്ടു പോകുന്ന വാഹനങ്ങളില്‍, ഓണ്‍ലൈന്‍ വഴി സ്റ്റിക്കറും എക്‌സ്ട്രാ ഫിറ്റിംഗ്‌സും വരുത്തി ഫിറ്റ് ചെയ്തും, ചില ഫിറ്റിംഗുകള്‍ ഇളക്കി രൂപ മാറ്റം വരുത്തിയും, നമ്പര്‍ മാറ്റിയും കുറഞ്ഞ തുകക്ക് പണയം വയ്ക്കുകയുമായിരുന്നു പ്രതിയുടെ രീതി. ഒരു വാഹനം കൊല്ലത്തും, ഒരെണ്ണം കരുനാഗപ്പള്ളിയിലും പണയം വച്ചിരിക്കുകയായിരുന്നു. ഒരെണ്ണം ബന്ധുവിനും, ഒരെണ്ണം സ്വന്തമായും ഉപയോഗിച്ച് പണയം വയ്ക്കുന്നതിനായി ആളുകളെ കണ്ടുപിടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. പോലീസ് പ്രതിയുടെ വീടിനു സമീപമുള്ള വാഴത്തോട്ടത്തില്‍ 3 ദിവസത്തോളം കാത്തിരുന്ന ശേഷമാണ് പ്രതി വീട്ടിലെത്തിയപ്പോള്‍ പിടികൂടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends