ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയില്‍ മസ്കറ്റില്‍ എത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു

ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയില്‍ മസ്കറ്റില്‍ എത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.തൃശ്ശൂര്‍ കോട്ടപ്പുറം നടുവില്‍ പുരയ്ക്കല്‍ സേതുമാധവന്റെ മകന് അനേക് (46) ആണ് ഹൃദയസ്തംഭനം മൂലം മസ്കറ്റില്‍ നിര്യാതനായത്.
ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയില്‍ മസ്കറ്റില്‍ എത്തിയ അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്കായി ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ ജൂലൈ 12 വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാവ്: ഗീത. ഭാര്യ: നീതു. മകള്‍: ഹൃതിക. സഹോദരന്: ഗോപിനാഥ്.
അതേസമയം മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോള്‍ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























