ടിപി കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ടിപി കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. കെ സി രാമചന്ദ്രന്, മനോജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നല്കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.
ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ കേസില്‍ മറ്റു പ്രതികള്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, കെ.കെ രമയടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























