കോളേജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം സ്റ്റേ ചെയ്ത് ഹൈക്കോടതി

കോളേജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം സ്റ്റേ ചെയ്ത്
ഹൈക്കോടതി.
എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്മാന്റെ ഉത്തരവ്.
സര്‍ക്കാര്‍ ഉത്തരവിലെ ക്ലോസ് 3 (12) ലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം അനുമതി നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ഫണ്ട് നല്‍കാനും അനുവദിക്കുന്ന വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോളജിന്റെ സുരക്ഷയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാന്‍ സൗകര്യമില്ലാത്തതാണ് കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍. വലിയ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരല്ല പ്രിന്‍സിപ്പലും അധ്യാപകരും. എന്നാല്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമാണ്. 2015-ല്‍ പുറത്തു നിന്നുള്ള പരിപാടികള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഡി.ജെ. അടക്കമുള്ള സംഗീതപരിപാടികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
അതേസമയം ഉത്തരവ് ഇത്തരം പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കാനുള്ള സ്ഥാപന മേധാവിയുടെ വിവേചനാധികാരത്തെ വിലക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ അനുമതി നല്കിയാല് സര്‍ക്കാര്‍ ഉത്തരവില്‍ പറയും പോലെ പൊലീസ് അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം.
https://www.facebook.com/Malayalivartha

























