അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ ചുവപ്പ് ജാഗ്രത, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന മഴ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ചുവപ്പ് മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 20 സെന്റീമീറ്ററില്‍ അധികം മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ പെയ്യാം. ഇവിടങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 18 വരെ സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും തീവ്രമഴ തുടരാനാണ് സാധ്യത. ബുധനാഴ്ച ഈ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തു തീവ്രമഴയ്ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്കി.
തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയുണ്ട്. കാലവര്‍ഷക്കാറ്റ് ശക്തമാണ്. പശ്ചിമബംഗാളിനും ത്ധാര്ഖണ്ഡിനും ഒഡീഷയ്ക്കും മുകളില്‍ ചക്രവാതച്ചുഴിയുണ്ട്. ഇതാണ് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ കാരണം.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോഴിക്കോട്: മഴ ശക്തമായി തുടരുന്നസാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുന്‍നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.
https://www.facebook.com/Malayalivartha

























