റെയിൽവെയുടെ അനുമതിയോടെ നഗരസഭ ഹിറ്റാച്ചി ഓടിച്ച് മറുകര കണ്ട അതേ ടണലാണ് വര്‍ഷങ്ങൾക്കിപ്പുറം സ്കൂബാ ഡൈവിംഗ് സംഘത്തിന് കടന്ന് ചെല്ലാൻ പോലും പറ്റാത്ത വിധം ഇടുങ്ങിപ്പോയത്.....ഓപ്പറേഷൻ അനന്തയെ മറന്നത് വിനയായി...!

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്റേയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. ആ പദ്ധതി പരാജയപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ശുചീകരണ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലേക്ക് ഒഴുകിപ്പോയ സംഭവം. കോടികള്‍ മുടക്കിയ പദ്ധതികള്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാം.
ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെ കുറിച്ചുപോലും ഇല്ല ആര്‍ക്കും ഒരു വിവരവും.
മഴയൊന്ന് ആഞ്ഞ് ചാറിയാൽ വെള്ളം കെട്ടുന്ന തലസ്ഥാന നഗരത്തിലെ ദുരവസ്ഥ മാറണമെങ്കിൽ ആമയിഴഞ്ചാൻ തോട് തടസമില്ലാതെ ഒഴുകണം. 140 മീറ്റർ റെയിൽവെ ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന ടണലിന്‍റെ വീതി കൂട്ടണം. കയ്യേറ്റം ഒഴിപ്പിക്കണം. ഓപ്പറേഷൻ അനന്തക്ക് രൂപരേഖ ആയതിന് പിന്നാലെ ഊറ്റുകുഴി മുതൽ കയ്യേറ്റ ഒഴിപ്പിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. ടണൽ വൃത്തിയാക്കാനുള്ള നീക്കം ആദ്യം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഉന്നത തലത്തിൽ ഇടപെടൽ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ടണലിന്‍റെ വീതികൂട്ടൽ ആയിരുന്നു രണ്ടാംഘട്ടത്തിലെ പ്രധാന ശുപാര്‍ശ. പക്ഷെ തുടര്‍ നടപടികൾ സര്‍ക്കാരിന്‍റെയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്ത് നിന്ന് ഒരു തുടര്‍ നടപടിയും ഉണ്ടായില്ല.
റെയിൽവേ ടണലിന്‍റെ കാര്യത്തിൽ മാത്രമല്ല വലുതും ചെറുതുമായ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലോ മാലിന്യ നീക്കത്തിനുള്ള തുടര്‍ നടപടികളിലോ തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതിലോ ഒന്നും ഒരു താൽപര്യവും സര്‍ക്കാരിന് ഉണ്ടായില്ലെന്നാണ് മുൻ ചീഫ് സെക്രട്ടറി തുറന്നടിക്കുന്നത്. വൻകിട കയ്യേറ്റക്കാര്‍ക്കെതിരെ നിയമപരമായ ചെറുത്ത് നിൽപ്പിന് പോലും മുതിരാതെ ഭരണ നേതൃത്വം പിൻവാങ്ങി.
ഓപ്പറേഷൻ അനന്തയുടെ തുടര്‍ച്ച എന്ന നിലയിൽ 2018 ൽ റെയിവേ ടണലിനടിയിൽ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിലേക്കാണ്. റെയിൽവെയുടെ അനുമതിയോടെ നഗരസഭ ഹിറ്റാച്ചി ഓടിച്ച് മറുകര കണ്ട അതേ ടണലാണ് വര്‍ഷങ്ങൾക്കിപ്പുറം സ്കൂബാ ഡൈവിംഗ് സംഘത്തിന് കടന്ന് ചെല്ലാൻ പോലും പറ്റാത്ത വിധം ഇടുങ്ങിപ്പോയത്. അതിലാണ് ഒരു മനുഷ്യ ജീവൻ കുടങ്ങിക്കിടന്നതും
ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോര്‍പ്പറേഷനും റെയില്‍വേയും മുഖാമുഖം വരികയാണ്. മാലിന്യ കൂമ്പാരം തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണിത്. മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍. ഇതിനോട് പ്രതികരിച്ചത്. ഇതിനൊപ്പം മാലിന്യമെല്ലാം റെയില്‍വേയുടേതാണെന്ന മേയറുടെ പ്രതികരണവും നിഷേധിച്ചു. അതേ സമയം റെയില്‍വേ ക്ലീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് കിട്ടിയിട്ടുണ്ടെന്നും വിജി വിശദീകരിച്ചു.
റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു. നഗരസഭയുടെ ഭാഗത്ത്നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.
ഇങ്ങനെയാണ് റെയില്‍വേയുടെ പ്രതികരണം. ഇതിന് ശേഷമാണ് മാലിന്യ നീക്കം വേണമെന്ന മെമ്മോകള്‍ സിപിഎം നേതാക്കള്‍ പുറത്തു വിട്ടത്. എന്നാല്‍ കത്ത് കിട്ടിയെന്ന് റെയില്‍വേയും സമ്മതിച്ചതാണ്. എന്നാല്‍ മാലിന്യം റെയില്‍വേയുടേതാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തമ്പാനൂര്‍ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മാലിന്യമാണ് തോട്ടില്‍ ഭൂരിഭാഗവും. ചാക്കില്‍ കെട്ടി പോലും മാലിന്യം വലിച്ചെറിയുന്നവരുണ്ട്. ഉറവിട സംസ്‌കരണത്തിലെ പ്രശ്‌നമാണ് ഇതിനെല്ലാം കാരണം. ജോയിക്കായുളള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ലെന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha

























