തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇടുങ്ങിയ വഴിയില്‍ കൂടി പോയ സ്കൂള്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ മറിയുകയായിരുന്നു.
സ്കൂള്‍ ബസ്സില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha

























