മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി... നാല് കുട്ടികള്‍ മുങ്ങിമരിച്ചു, അമ്മ രക്ഷപ്പെട്ടു

മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലാണ് സംഭവം നടന്നത്.
സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് എഎസ്പി ഹേംലത കുറില്‍ പറഞ്ഞു. ബണ്ടി (9), അനുഷ്ക (7), മുസ്കാന് (4), കാര്‍ത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭര്‍ത്താവ് റോഡു സിംഗ് മര്‍ദിച്ചതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയില്‍ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
പിറ്റേന്ന് രാവിലെ കുട്ടികളെ കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ ഇവരും ചാടി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി അധികൃതര്‍ പറഞ്ഞു. കേസില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭര്‍ത്താവ് ഒളിവിലാണെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























