രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കേടായ ലിഫ്റ്റിനുള്ളില്‍ രോഗിയായ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായരാണ് കുടുങ്ങിപ്പോയത. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം. ഫോണ്‍ നിലത്ത് വീണ് പൊട്ടിയതിനെ തുടര്‍ന്ന് ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രന് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കാന്‍ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രന് പറയുന്നു.
രവീന്ദ്രന് നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ രവീന്ദ്രന് നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























