കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്ക് പരുക്ക്....

കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലക്ക് പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് കൂവളം നിന്നിരുന്നത്. അനുമോളെന്ന 27കാരിക്കാണ് പരിക്കേറ്റത്. തലയിലേക്കാണ് മരമൊടിഞ്ഞ് വീണത്. ഉടന്‍ തന്നെ ഇവരെ ദേവസ്വം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടിഞ്ഞുവീണ മരത്തിന്റെ ചില്ല പിന്നീട് വെട്ടിമാറ്റുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























