രണ്ടര ദിവസം ലിഫ്റ്റിനുള്ളിൽ...! വിവരം പുറം ലോകമറിഞ്ഞത് 48 മണിക്കൂർ കഴിഞ്ഞ്...! . തിരുമല സ്വദേശി രവീന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് സംഭവിച്ചത്...!

രണ്ടര ദിവസം ലിഫ്റ്റിനുള്ളിൽ...! വിവരം പുറം ലോകമറിഞ്ഞത് 48 മണിക്കൂർ കഴിഞ്ഞ്...! . തിരുമല സ്വദേശി രവീന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറുമണിക്ക് ആണ് രോഗിയെ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയാണ് ഇത്തരത്തിൽ കുടുങ്ങിയത് . തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്.
ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.കുടുംബത്തിന്റെ ആരോപണം ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് .മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചിരിക്കുന്നത് , എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് വിഷയത്തിൽ .
വിഷയം അന്വേഷിക്കാമെന്നായിരുന്നു സൂപ്രണ്ട് നൽകിയിരിക്കുന്ന മറുപടി.ശനിയാഴ്ച ഓർത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായാണ് രവീന്ദ്രൻ മെഡിക്കൽ കോളജിലെത്തിയത്. ആ സമയത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റിൽ കയറി. കയറിയ ഉടൻ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റിൽ കണ്ടെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് വിവരം. രവീന്ദ്രനെ കാണാഞ്ഞ് കുടുംബം മെഡിക്കൽ കോളജ് പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























