ഇത്രയും കഷ്ടപ്പെട്ടിട്ടും ജോയിയുടെ ജീവൻ രക്ഷിക്കാനായില്ല; വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ; മേയറെ ആശ്വസിപ്പിച്ച് എം എൽ എ സി കെ ഹരീന്ദ്രൻ

വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ. ഇത്രയും കഷ്ടപ്പെട്ടിട്ടും ജോയിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ എം എൽ എ, സി കെ ഹരീന്ദ്രനോട് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തന്നും ജീവൻ രക്ഷിക്കാനയില്ലെന്നും വിങ്ങലോടെ മേയർ പറഞ്ഞു. മേയറെ എം എൽ എ സി കെ ഹരീന്ദ്രൻ ആശ്വസിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നിലാണ് മേയര്‍ വികാരാധീനയായത്. മൂന്ന് ദിവസം കൈ മെയ് മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജോയിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ജോയിയുടെ മൃതദേഹം കണ്ടെത്തിയത് നഗരസഭയുടെ ജീവനക്കാരെന്ന് മേയാർ ആര്യാ രാജേന്ദ്രൻ.
നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചുവെന്നും മേയർ പറഞ്ഞു.
മൃതദേഹം ശുചീകരണത്തൊഴിലാളി ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. ജോയിയുടെ സഹോദരനും സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തവരും മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയാണ് ജോയിയെ തിരിച്ചറിഞ്ഞത്. രാവിലെ ഉപ്പിടാംമൂട് പാലത്തിനു സമീപമുള്ള ഇരുമ്പ് പാലത്തിന് അരികിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























