മരണത്തിനു ഉത്തരവാദി ഇന്ത്യൻ റെയിൽവേ; ആമയിഴഞ്ചാൻ തോട് കടന്നു പോകുന്നത് റെയിൽവേ ലൈനുകൾക്കടിയിലൂടെയാണ്; റെയിൽവേ ഒന്നും ചെയ്യാൻ സമ്മതിക്കില്ല; ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിയുടെ മരണത്തിൽ ഇന്ത്യൻ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിയുടെ മരണത്തിൽ ഇന്ത്യൻ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. മരണത്തിനു ഉത്തരവാദി ഇന്ത്യൻ റെയിൽവേ എന്ന് മന്ത്രി പറഞ്ഞു . ആമയിഴഞ്ചാൻ തോട് കടന്നു പോകുന്നത് റെയിൽവേ ലൈനുകൾക്കടിയിലൂടെയാണ് എന്നും റെയിൽവേ ഒന്നും ചെയ്യാൻ സമ്മതിക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി . 1995-ൽ താന്‍ തിരുവനന്തപുരം മേയറായിരുന്നപ്പോൾ ശ്രമിച്ചതാണ്, അവർ സമ്മതിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
ട്രെയിനിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പരമാവധി നഷ്ടപരിഹാരം റെയിൽവേ ജോയിയുടെ കുടുംബത്തിന് നൽകണം. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി റെയിൽവേ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശിവൻകുട്ടി പറഞ്ഞു .
https://www.facebook.com/Malayalivartha

























