മുഖ്യമന്ത്രി പലതവണ ഈ വിഷയത്തിൽ വിളിച്ച് ഇടപെട്ടു; മുഖ്യമന്ത്രി നേരിട്ടും അദ്ദേഹത്തിന്റെ ഓഫീസും നിരന്തരമായി ഈ വിഷയം സംബന്ധിച്ച് അടിയന്തരമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചു; ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിയെ കാണാതായ 46 മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ

ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിയെ കാണാതായ 46 മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. മാരായമുട്ടത്തെ ജോയിയുടെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ.
കേരള ഫയർ ഡ് ഫയർഫോഴ്സ്, സ്ക്യൂ ബ ഡൈവേഴ്സ് , നഗരസഭയിലെ ജീവനക്കാർ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കാണ് മേയർ നന്ദി പറഞ്ഞത്. ജില്ലാ കളക്ടർ അടക്കമുള്ളവർ പൂർണമായും അദ്ദേഹത്തെ നഷ്ടപ്പെട്ട സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി എന്നും മന്ത്രി വി ശിവൻകുട്ടി , എംഎൽഎ സി കെ ഹരീന്ദ്രനാഥ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു എന്നും മന്ത്രി ജി ആർ അനിൽ അടക്കമുള്ളവരെയും മേയർ എടുത്തു പറഞ്ഞു.
മാത്രമല്ല മുഖ്യമന്ത്രി പലതവണ ഈ വിഷയത്തിൽ വിളിച്ച് ഇടപെട്ടു എന്നാണ് മേയർ പറയുന്നത് മുഖ്യമന്ത്രി നേരിട്ടും അദ്ദേഹത്തിന്റെ ഓഫീസും നിരന്തരമായി ഈ വിഷയം സംബന്ധിച്ച് അടിയന്തരമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു എന്നും മേയർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വകുപ്പ് മന്ത്രിമാരും ഓരോ ആളുകളെയും വിളിക്കുന്ന സാഹചര്യം ഉണ്ടായി എന്ന് മേയർ പറഞ്ഞു എല്ലാവരും ചേർന്നുകൊണ്ടുള്ളതിരച്ചിൽ പ്രവർത്തനമാണ് നടന്നതെന്നും മേയർ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും മാത്രമല്ല മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ജനങ്ങൾക്ക് മാധ്യമങ്ങൾ ബോധവൽക്കരണം നൽകണം എന്നും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും സർക്കാരും ചെയ്യുന്നത് പോലെ തന്നെ മാധ്യമങ്ങളും പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാകാൻ ശ്രമിക്കണമെന്നും മേയർ പറഞ്ഞു.
യാതൊരു സുരക്ഷാ ക്രമീകരണം ഇല്ലാതെ ഇത്തരത്തിൽ തൊഴിലാളികളെ ഇറക്കി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാനാണ് മേയർ ശ്രമിച്ചത്. ആ കാര്യത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് ശരിയല്ല എന്നായിരുന്നു മറുപടി . മന്ത്രി പത്രസമ്മേനം നടത്തുമ്പോൾ ആ വിവരങ്ങളുടെ വിശദംശങ്ങൾ നൽകുമെന്നും മേയർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























