ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത... ആ പദ്ധതി പരാജയപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്... ശുചീകരണ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലേക്ക് ഒഴുകിപ്പോയ സംഭവം...

രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കേരളം. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവെയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷം മൃതദേഹം കനാലിൽ പൊങ്ങുകയായിരുന്നു.തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്റേയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. ആ പദ്ധതി പരാജയപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ശുചീകരണ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലേക്ക് ഒഴുകിപ്പോയ സംഭവം.
കോടികള്‍ മുടക്കിയ പദ്ധതികള്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാം.മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജലരേഖ ആയതിന്റെ തെളിവാണ് ജോയിക്കായുള്ള തിരച്ചിലിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മലയാളി കണ്ട ദൃശ്യങ്ങൾ. തലസ്ഥാനനഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയുടെ പരാജയമാണ് ഈ ദുർഗതിക്കു കാരണം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിലാണ് നഗരം കെട്ടിപ്പടുത്തത്. വീടുകളിൽ നിന്നുള്ള മാലിന്യവും കടകളിൽ നിന്നുള്ള തെർമോക്കോളും കമ്പിയും മുതൽ കക്കൂസ് മാലിന്യം വരെ തോട്ടില്‍ അടിഞ്ഞു കൂടുന്നു. റെയിൽവേ തള്ളുന്ന മാലിന്യത്തിനും കയ്യും കണക്കുമില്ല.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത.
തമ്പാനൂർ, ചാല, പഴവങ്ങാടി, മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന പല കയ്യേറ്റങ്ങളും ഓപ്പറേഷൻ അനന്തയിൽ ഒഴിപ്പിച്ചു. ഓടകൾക്ക് മുകളിലെ കെട്ടിടങ്ങളെല്ലാം ഇടിച്ചു മാറ്റി പഴയ വീതിയിൽ ഓടകൾ പുനർ നിർമിച്ചു. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും തോടുകളും നവീകരിച്ചു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നിവയെല്ലാം ഓപ്പറേഷൻ അനന്തയുടെ ഭാഗമായിരുന്നു. എന്നാല്‍, വൻകിട കയ്യേറ്റങ്ങളിലേക്ക് അനന്ത കടന്നതോടെ ഓപ്പറേഷൻ നിലച്ചു. തൈക്കാട്ടു നിന്നടക്കമുള്ള നീർച്ചാലുകൾ ആമയിഴഞ്ചാൻ തോട്ടിൽ ചേർത്ത് നഗരത്തിലെ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കാവുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോലുമായില്ല. തുടങ്ങിവച്ചതെല്ലാം അതോടെ പാഴായി. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യവും മണ്ണും ചെളിയും നിറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരം മഴയിൽ മുങ്ങിയതോടെ വീണ്ടും ആമയിഴഞ്ചാൻ തോട് പുനരുജ്ജീവനം ചർച്ചയായി. നവീകരണത്തിനു 25 കോടി രൂപയാണ് അനുവദിച്ചത്. കോടികൾ തോട്ടിൽ ഒഴുകിയിതല്ലാതെ ഒന്നും മാറിയില്ല. ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾ പ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല. ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്നുപോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെഭാഗമായി തയാറാക്കിയ രൂപരേഖയിലും വലിയ അട്ടിമറിയാണ് നടന്നത്.
https://www.facebook.com/Malayalivartha

























