ജോയിയുടെ കുടുംബത്തിന് ഇത് രണ്ടാമത്തെ ആഘാതമാണ്...സഹോദരന്റെ ഭാര്യ മരിച്ചിട്ട് ഇന്നേക്ക് 32 ദിവസം...അമ്മയുടെ ഏക ആശ്രയമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്...സർക്കാർ സഹായിക്കണം എന്ന് നാട്ടുകാർ...

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഏറെ വികാര ഭരിതമായിരുന്നു ജോയിയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച. അമ്മയുടെയും ബന്ധുക്കളുടെയും കരച്ചില് ചുറ്റുമുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ജോയിയുടെ കുടുംബത്തിന് ഇത് രണ്ടാമത്തെ ആഘാതമാണ് . എന്നാണ് നാട്ടുകാർ പറയുന്നത് . ജോയിയുടെ സഹോദരന്റെ ഭാര്യ മരിച്ചിട്ട് ഇന്നേക്ക് 32 ദിവസം. മക്കളുടെ കല്യാണമൊക്കെ കഴിഞ്ഞു . ഇനിയുടെ അമ്മയുടെ കാര്യമൊക്കെ സർക്കാർ എന്തെങ്കിലും സഹായിക്കണം. ജോയി എല്ലാവർക്കും ഉപകാരിയായിരുന്നു.
നാട്ടിൽ കല്യാണമോ മരണമോ എന്തുണ്ടായാലും ജോയ് ഓടിയെത്താറുണ്ട്. ഇവിടെ തോട്ടിലും ആറ്റിലുമൊക്കെ വെള്ളം കേറിയാൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആദ്യം ഇറങ്ങുന്നത് ജോയിയായിരിക്കും . അത്രയേറെ നാട്ടിൽ എന്താവശ്യം ഉണ്ടെങ്കിലും ജോയ് ഓടിയെത്താറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ സർക്കാരിന്റെ ഭാഗത്താണോ ആരുടെ ഭാഗത്താണോ തെറ്റെന്ന് അറിയില്ല. പക്ഷെ ആ അമ്മയ്ക്കും ഏക ആശ്രയമായിട്ടുണ്ടായിരുന്ന മകനെയാണ് നഷ്ടമായത് . അതുകൊണ്ട് നഷ്ടപരിഹാരം അവർക്ക് നൽകണം എന്നാണ് നാട്ടുകാരും ഒറ്റകെട്ടായി ആവശ്യം .മാത്രമല്ല ജോയിയുടെ മരണത്തിൽ എല്ലാവരും ഉത്തരവാദികളാണ് . നമ്മൾ എല്ലാം വലിച്ചെറിയുന്ന വേസ്റ്റ് ആണ് ഇത്തരത്തിൽ തോടുകളിലൂടെയും മറ്റും ഒഴുകി കൊണ്ട് നഗരത്തെ മാലിന്യത്തിൽ മുക്കുന്നത് .
അതെ സമയം ഇപ്പോഴും ഗ്രാമങ്ങളിൽ എല്ലാം തന്നെ മാലിന്യ നിർമാർജനം എന്ന് പറഞ്ഞു കൊണ്ട് 50 രൂപ കൊടുത്ത് നഗര സഭ മാലിന്യം വന്നു ആഴ്ചയിൽ എടുത്തു കൊണ്ട് പോകും.എന്നാൽ എന്തുകൊണ്ടാണ് നഗരത്തിൽ ഇത്തരത്തിൽ കൃത്യമായി ചെയ്യാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.കൊച്ചിയിൽ നിന്നുള്ള നേവി സംഘവും ഇന്ന് തെരച്ചിലിനെത്തിയിരുന്നു.
ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്.ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























