Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കേരളത്തിന്റെ തലസ്ഥാനത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന ജോയിയുടെ മരണം...ആരുടെ ഭാഗത്താണ് തെറ്റ്..? അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി...അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തും...പ്രതിഫലമായി 1.5 ലക്ഷം രൂപ...

15 JULY 2024 07:51 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലോ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലോ വന്നിറങ്ങുന്നയാളെ വരവേൽക്കുന്നത് മാലിന്യവാഹിനിയായ അഴുക്കുചാലാണ്. ഇരുമ്പ് കൂട്ടിനുള്ളിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നു എന്നേ ആദ്യനോട്ടത്തിൽ തോന്നുകയുള്ളൂ. ശ്രദ്ധിച്ചു നോക്കിയാൽ കാണാം മെല്ലെ അനങ്ങുന്നു കറുത്തുകൊഴുത്ത മലിനജലം. ആദ്യമായി കാണുന്നവരുടെ കൈ അറിയാതെ മൂക്കിലെത്തും ഇതാണ് തലസ്ഥാനത്തെ ഒരു ഭാഗത്തു കൂടെ നടന്നാൽ ഉള്ള അവസ്ഥ. നിയമസഭയും സർക്കാർ സ്ഥാപങ്ങളും നിരവധി ചരിത്ര സ്മാരകങ്ങൾ എല്ലാം സ്ഥിതി ചെയുന്ന കേരളത്തിന്റെ തലസ്ഥാനത്ത് ഇപ്പോൾ ഉണ്ടയായിരിക്കുന്ന ജോയിയുടെ മരണം അങ്ങേയറ്റം ഓരോ ജനതയുടെയും തല താഴ്ത്തിപ്പിക്കുന്നതാണ്. ഒരു മനുഷ്യ ജീവൻ മലിന ജലം കുടിച്ച് മരണമടഞ്ഞിരിക്കുകയാണ് .

 

രണ്ടു ദിവസം നീണ്ടും നിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ജോയിയുടെ ശരീരം തന്നെ കിട്ടിയിരിക്കുന്നത് . ടെക്നോളജി ഇത്രയും പുരോഗമിച്ചിട്ടും ഇന്നും ഈ മാലിന്യം വൃത്തിയാക്കാൻ മനുഷ്യന്റെ കൈകൾ തന്നെ വേണം . ഇപ്പോൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം മുഴുവൻ പഴിചാരുകയാണ് . ആരുടെ ഭാഗത്താണ് തെറ്റ് ? ആരുടെ അനാസ്ഥയാണ് ഇതിനു കാരണം ? അങ്ങനെ നോക്കുമ്പോൾ ഒരാളിലേക്ക് മാത്രം വിരൽ ചൂണ്ടിയിട്ട് കാര്യമില്ല . ഒരു പ്ലാസ്റ്റിക് കവർ നമ്മൾ വലിച്ചെറിഞ്ഞിട്ടുണ്ടെകിൽ നമ്മളും അതിന് ഉത്തരവാദികളാണ്. എന്നുള്ളതാണ് സത്യം.ഏതായാലും വിഷയത്തിൽ ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്.ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം.

 

പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്‍റെ കറുത്ത നിറത്തിന്‍റെ കാരണം.ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബ്രഹ്മപുരം കേസ് പരിഗണിച്ച ബെഞ്ച് പിന്നീട് സംസ്ഥാനത്തെ പൊതുവായ മാലിന്യപ്രശ്നങ്ങളും പരിശോധിച്ചിരുന്നു.എന്നാൽ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്റേയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. ആ പദ്ധതി പരാജയപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ശുചീകരണ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലേക്ക് ഒഴുകിപ്പോയ സംഭവം.

 

ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി.പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെ കുറിച്ചുപോലും ഇല്ല ആര്‍ക്കും ഒരു വിവരവും.മഴയൊന്ന് ആഞ്ഞ് ചാറിയാൽ വെള്ളം കെട്ടുന്ന തലസ്ഥാന നഗരത്തിലെ ദുരവസ്ഥ മാറണമെങ്കിൽ ആമയിഴഞ്ചാൻ തോട് തടസമില്ലാതെ ഒഴുകണം. 140 മീറ്റർ റെയിൽവെ ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന ടണലിന്‍റെ വീതി കൂട്ടണം. കയ്യേറ്റം ഒഴിപ്പിക്കണം. ഓപ്പറേഷൻ അനന്തക്ക് രൂപരേഖ ആയതിന് പിന്നാലെ ഊറ്റുകുഴി മുതൽ കയ്യേറ്റ ഒഴിപ്പിച്ച് ആദ്യഘട്ടം പൂർത്തിയാക്കി.

 

ടണൽ വൃത്തിയാക്കാനുള്ള നീക്കം ആദ്യം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഉന്നത തലത്തിൽ ഇടപെടൽ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ടണലിന്‍റെ വീതികൂട്ടൽ ആയിരുന്നു രണ്ടാംഘട്ടത്തിലെ പ്രധാന ശുപാര്‍ശ. പക്ഷെ തുടര്‍ നടപടികൾ സര്‍ക്കാരിന്‍റെയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്ത് നിന്ന് ഒരു തുടര്‍ നടപടിയും ഉണ്ടായില്ല.ഇനിയെന്ത് സംഭവിക്കും എന്നുള്ളത് ഒരു ചോദ്യമാണ് . ഉത്തരവും വളരെ സിമ്പിൾ . കുറച്ചു കാലം എല്ലാവരും ഇത് ചർച്ച ചെയ്യും . ചാനലുകളിലും അന്ത്യ ചർച്ചകളിൽ ഇത് തന്നെയായിരിക്കും വിഷയം . എത്രയും പെട്ടന്ന് ചെയ്യാൻ പറ്റുന്ന നടപടികൾ എന്തൊക്കെ എന്നുള്ള ചൂടേറിയ ചർച്ചകൾ നടക്കലും . വേണമെങ്കിൽ കുറച്ചു കാലം വൃത്തിയാക്കലും മറ്റുമായി അധികൃതരും മുൻപോട്ട് പോവും .

പിന്നെ എല്ലാം മറക്കും . ജോയിയും എല്ലാവരും മറക്കും പഴയത് പോലെ എല്ലാം വെറും പേപ്പറിൽ ഒതുങ്ങും.അപ്പോഴും നഷ്ടപെട്ടത് സ്വന്തം കുടുംബത്തിന് മാത്രം. ഇപ്പോൾ കോടതി കൂടി ഇടപെട്ടത് കൊണ്ട് എന്തെങ്കിലും ഒക്കെ നടക്കുമെന്ന് പ്രതീക്ഷിക്കാം .ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഏറെ വികാര ഭരിതമായിരുന്നു ജോയിയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച. അമ്മയുടെയും ബന്ധുക്കളുടെയും കരച്ചില്‍ ചുറ്റുമുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു.എല്ലാവർക്കും പ്രിയങ്കരനായിരുന്നു എന്താവശ്യത്തിന് ഓടിയെത്തുന്ന എന്ത് പണി ഏല്പിച്ചാലും ചെയ്യാൻ മടിയില്ലാത്ത ജോയി ഇനിയുണ്ടാവില്ല. വിങ്ങിപ്പൊട്ടി ജോയിക്ക് വിട ചൊല്ലിയിരിക്കുകയാണ് നാടും വീടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (9 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends