വീണ ജോര്‍ജിന്റെ മന്ത്രിക്കസേര തെറുപ്പിക്കാന്‍ സിപിഎം നേതാക്കള്‍..! വീണ കാണിച്ച് കൂട്ടുന്ന മണ്ടത്തരങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കി, എസ്എഫ്‌ഐക്കാരെ മര്‍ദ്ദിച്ച ഗുണ്ടയെ പാര്‍ട്ടിയിലേക്ക് എഴുന്നള്ളിച്ചു,മന്ത്രിക്കൊച്ചമ്മയെ കപ്പിത്താനും രക്ഷിക്കില്ല...ഗോവിന്ദനും കൈവിടും

വീണ ജോര്‍ജ്ജിനെ രാജിവെപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. പത്തനംതിട്ടയില്‍ വീണ കാണിച്ച് കൂട്ടിയത് സിപിഎമ്മിനെ പടുകുഴിയിലാക്കി. ഇനിയും ഇതുപോലത്തെ പാഴുകളെ താങ്ങാന്‍ കഴിയില്ലെന്ന് നേതാക്കള്‍. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംഘത്തെ കൊല്ലാന്‍ ശ്രമിച്ചവരേയും മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കുട്ടി സഖാക്കളും കട്ടക്കലിപ്പില്‍.
പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്ന് അറിയിപ്പോള്‍ പാര്‍ട്ടി വീണ്ടും വെട്ടിലായി.
പൊലീസ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ഇയാളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് രക്തഹാരം അണിയിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ തീരുന്നില്ല. കാപ്പാ കേസ് പ്രതിക്കൊപ്പം പാര്‍ട്ടിയിലേക്കെത്തിയ കുമ്പഴ സ്വദേശി സുധീഷ് എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേ വ്യക്തിക്കെതിരെ വേറെയും ക്രിമിനല്‍ കേസുകളുണ്ട്.
2021 ഏപ്രില്‍ 4ന് വീണാ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതിയാണ്. വടിവാളും കമ്പിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്ന് മന്ത്രി ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ട്.
മാത്രമല്ല, എംഎല്‍എമാര്‍ക്കെതിരായ കേസുകളോട് താരതമ്യം ചെയ്തും ന്യായീകരണം തീര്‍ത്തു മന്ത്രി. അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ പോയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. നേരത്തെ സിപിഎമ്മില്‍ ചേര്‍ന്ന ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതിയല്ലെന്ന സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവിയും രംഗത്തുവന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലവിധ ന്യായീകരണങ്ങളുമായി വിഷയം തണുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ വാദങ്ങളെല്ലാം തള്ളി ശരണ്‍ ചന്ദ്രന്‍ കാപ്പ കേസിലെ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രതിയെ മാലയിട്ടു പാര്‍ട്ടിയിലേക്ക് ആനയിച്ചവര്‍ വെട്ടിലായി.
കാപ്പ കേസ് നിലവിലുള്ളപ്പോള്‍ ശരണ്‍ ചന്ദ്രന്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയായെന്നും നടപടികള്‍ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് പൊലീസ് രേഖകളില്‍ ഒളിവിലുള്ള പ്രതിയാണ്. ഇയാളെ ഉടന്‍ പിടിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെയും സാന്നിധ്യത്തിലാണ് അറുപതിലേറെ ബിജെപി അനുഭാവികള്‍ കഴിഞ്ഞ ആഴ്ച സിപിഎമ്മില്‍ ചേര്‍ന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സിപിഎമ്മില്‍ ചേര്‍ന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി മന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതോടെ സിപിഎം വിഷയത്തില്‍ വെട്ടിലായിരുന്നു.
https://www.facebook.com/Malayalivartha

























