സംസ്ഥാനത്തെ മൂന്ന് ജില്ലാകളക്ടര്‍മാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി...

സംസ്ഥാനത്തെ മൂന്ന് ജില്ലാകളക്ടര്‍മാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ഐ.ടി മിഷന് ഡയറക്ടര്‍ അനുകുമാരിയാണ് പുതിയ കളക്ടര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യു വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഇടുക്കി കളക്ടറാകും. പിന്നാക്ക വിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി. സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍.
ശ്രീറം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ശ്രീറാം വെങ്കിട്ടരാമന് പകരം നിയമനം നല്‍കിയിരുന്നില്ല. ശ്രീറാമിന്റെ ഭാര്യ രേണു രാജിനെ നേരത്തെ വയനാട് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നു. ഷീബാജോര്ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധിക ചുമതലകള്‍ തുടരും.
https://www.facebook.com/Malayalivartha

























