Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ട്രംപ് ആരാ മോന്‍... വധശ്രമം അതിജീവിച്ചതോടെ പാര്‍ട്ടിയിലും അമേരിക്കന്‍ സമൂഹത്തിലും ട്രംപിന് പുതിയ പരിവേഷം; അമേരിക്കന്‍ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

16 JULY 2024 09:18 AM IST
മലയാളി വാര്‍ത്ത

ആ വെടിവെയ്പ്പ് ട്രംപിന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചു. വന്‍ സ്വീകാര്യതയാണ് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച അവസാനിക്കും. അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാന്‍സിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാന്‍സ്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാന്‍സ്. ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാന്‍സ്.

വെടിയേറ്റ താന്‍ മരിച്ചുപോകുമെന്നാണ് ആദ്യം കരുതിയതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊലപാതകശ്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒരു മാദ്ധ്യമത്തിന് ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നു പറച്ചില്‍. വിചിത്രമായ അനുഭവമായിരുന്നു അതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും, മരിച്ച് പോയിട്ടുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറയുന്നു.

യുഎസിലെ പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ശ്രമം തുടങ്ങി. മുന്‍ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്‌സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം. അക്രമി ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടാളികളില്ലെന്നും എഫ്ബിഐ അറിയിച്ചു. ആഭ്യന്തര ഭീകരപ്രവര്‍ത്തനമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏറ്റുമുട്ടലില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ വധിച്ച അക്രമി നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പിതാവ് റിപ്പബ്ലിക്കന്‍ അനുഭാവിയും അമ്മ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അടുപ്പമുള്ള വ്യക്തിയുമാണെന്നുമാണ് വോട്ടര്‍ റജിസ്റ്റര്‍ പ്രകാരമുള്ള വിവരം. കൂടെ പഠിച്ചവര്‍ക്കും അയല്‍വാസികള്‍ക്കും തോമസിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ക്രൂക്‌സ് കുടുംബം താമസിച്ചിരുന്ന ബെഥെല്‍ പാര്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള ഉദ്യോഗസ്ഥകുടുംബങ്ങളുള്ള മേഖലയാണ്. നായാട്ടും മീന്‍പിടിത്തവും ഹരമായ പടിഞ്ഞാറന്‍ പെന്‍സില്‍വേനിയയില്‍ അനേകം ഗണ്‍ ക്ലബ്ബുകളുമുണ്ട്.

മരണത്തെ മുഖാമുഖം കണ്ട ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ രീതികളില്‍ അടിമുടി മാറ്റം ദൃശ്യമായിട്ടുണ്ട്. ഇന്നലെ വിസ്‌കോന്‍സെനിലെ മില്‍വോക്കിയില്‍ ആരംഭിച്ച 4 ദിവസത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനിലേക്കായി നേരത്തേ തയാറാക്കിയ തീപ്പൊരി പ്രസംഗം മാറ്റിയെഴുതിയതുള്‍പ്പെടെ, സംയമനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകനെന്ന നിലയിലുള്ള പ്രചാരണവഴിയിലേക്കാണ് ട്രംപ് തിരിഞ്ഞിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഉശിരന്‍ പ്രസംഗം അപ്പാടെ മാറ്റിയെഴുതി. വെടിയുണ്ടയില്‍നിന്നു തലവെട്ടിച്ച ഇതിഹാസമായി, ട്രംപിന് പാര്‍ട്ടിയിലും അമേരിക്കന്‍ സമൂഹത്തില്‍ പൊതുവെയും പുതിയൊരു പരിവേഷം കൈവന്നിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (9 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends