കേരളത്തില്‍ കനത്ത മഴ.... പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, അതിശക്തമായ അടിയൊഴുക്കും... ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങി

കേരളത്തില്‍ കനത്ത മഴ.... പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, അതിശക്തമായ അടിയൊഴുക്കും... ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങി . ഇന്നലെ പെയ്ത മഴയെത്തുടര്‍ന്നാണ് ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറുന്നത്. പെരിയാറില്‍ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നു.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും മരം വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കുമുള്‍പ്പെടെ തകരാറിലായി. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാന്‍ ജില്ല ഭരണകൂടം വേണ്ട മുന്‍കരുതലകള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha

























