കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു... കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം നടന്നത്.
കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നനിലയിലാണ്.
കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. കണ്ണൂരിലും കാസര്‍കോടും വീടുകള്‍ തകര്‍ന്നു. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. കല്ലാര്‍കുട്ടി, പാമ്പ്ല അണക്കെട്ടുകള്‍ തുറന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha

























