Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സ്വപ്‌നാ സുരേഷിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തളയ്ക്കാനോ പുതിയ നീക്കം....വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കിലെ നിയമനം നേടിയ കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിന്‍ ദാസ് കോടതിയെ സമീപിച്ചു....

16 JULY 2024 10:39 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നാ സുരേഷിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തളയ്ക്കാനോ പുതിയ നീക്കം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കിലെ നിയമനം നേടിയ കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിന്‍ ദാസ് കോടതിയെ സമീപിച്ചു. ഇതോടെ കേസിന് ട്വിസ്റ്റ് എത്തുകയാണ്.

സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മാപ്പുസാക്ഷിയുടെ നിലപാട് എന്താണെന്നത് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സച്ചിന്‍ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം 16ന് കോടതി വിശദ വാദം കേള്‍ക്കും. സ്വപ്‌നാ സുരേഷിന് അനുകൂലമാകുമോ മൊഴിയെന്നതിലും വ്യക്തതയില്ല. സ്വപ്നയ്ക്ക് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്ന രണ്ടാം പ്രതി അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേ സമയം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ എം. ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

 

 

2009-11 കാലഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കി എന്നാണു വ്യാജ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017ലാണു സ്വപ്നയ്ക്കു ദേവ് എജ്യുക്കേഷന്‍ ട്രസ്റ്റ് മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. മാസം 3.18 ലക്ഷം രൂപയാണു സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് സ്വപ്നയ്ക്കു നല്‍കിയിരുന്ന ശമ്പളം. മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആണ് സ്വപ്നയ്ക്കു ജോലി നല്‍കിയതെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്കര്‍ ടെക്‌നോജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ടി.എല്ലില്‍ സ്വപ്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സര്‍ക്കാര്‍ ബിരുദം വ്യാജമാണോ എന്നന്വേഷിക്കാന്‍ കെ.എസ്.ഐ.ടി.എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് നല്‍കിയ ഉപകരാര്‍ ഉപയോഗിച്ച് വിഷന്‍ ടെക്‌നോജീസിന്റെ ജീവനക്കാരിയായിട്ടാണ് സ്വപ്ന സുരേഷ് കെ.എസ്.ഐ.ടി.എല്ലില്‍ ജോലി ചെയ്തു വന്നിരുന്നത്. ഈ വര്‍ഷം ജൂലൈ 20ന് ഡോ. ബാബാസാഹേബ് അബേദ്കര്‍ ടെക്‌നോജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാര്‍ ഇത്തരം ഒരു ഡിഗ്രി തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കണ്‍ടോണ്‍മെന്റ് പൊലീസിനെ ഇ- മെയിലൂടെ അറിയിച്ചു. മാത്രമല്ല ഈ യൂണിവേഴ്‌സിറ്റിയില്‍ കോമേഴ്‌സ് കോഴ്‌സ് നടത്തുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്ട്രര്‍ നമ്പരും റോള്‍ നമ്പരും യൂണിവേഴ്‌സിറ്റി പ്രിന്റ് ചെയ്ത് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റിലുളളതല്ലെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

ആ വര്‍ഷമോ അതിന് അടുത്ത വര്‍ഷങ്ങളിലോ സ്വപ്ന സുരേഷ് എന്ന പേരില്‍ ഒരു വിദ്യാര്‍ഥി ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്നും പൊലീസിനെ രേഖാമൂലം അറിയിച്ചു. സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ 104686 ഫോര്‍മാറ്റ് യൂണിവേഴ്‌സിറ്റിയുടേതിന് തതുല്യമല്ലെന്നും രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ യോഗേഷ് പാട്ടീല്‍ ഇതേ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ഇടനിലക്കാരനായ രാജേന്ദ്രന്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 32,000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സച്ചിന്‍ ദാസിന്റെ പഞ്ചാബിലെ വസതി പരിശോധിച്ച് കേസിന് ആവശ്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. സച്ചിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. സച്ചിന്‍ ദാസ്, ദീക്ഷിത് മെഹറ എന്നിവര്‍ ചേര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച ശേഷം അത് രാജേന്ദ്രന്‍ കൈപ്പറ്റുകയും പിന്നീട് അത് സ്വപ്ന അഭിമുഖത്തിന്റെ സമയത്ത് കെ.എസ്.ഐ.ടി.എല്ലില്‍ സമര്‍പ്പിക്കുകയുമാണ് ചെയ്തത്.

സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ സ്വപ്ന സുരേഷ് നശിപ്പിച്ച് കളഞ്ഞെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയ്ക്കെതിരെ ഐ.പി.സി 201 കൂടി ചുമത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് കെ.എസ്.ഐ.ടി.എല്ലില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും അത് നിര്‍മിച്ച് നല്‍കിയത് സച്ചിന്‍ദാസ് ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരില്‍ നേരത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം ശിവശങ്കറിനെ സാക്ഷി പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്ഐആറില്‍ ഉണ്ടായിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നിവരെയും ഒഴിവാക്കി. എം ശിവശങ്കറിനെ പൂര്‍ണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം.

വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താതെ ശിവശങ്കറിനെയും കണ്‍സള്‍ട്ടന്‍സികളെയും രക്ഷപ്പെടുത്തുന്ന രീതിയിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (9 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends