മേയര്‍ ആര്യാ രാജേന്ദ്രന് കരച്ചില് കണ്ട് ചിരിക്കുന്ന സഖാത്തി...!

മേയര്‍ക്ക് തിരിച്ചടിയായി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിരി! ആമയിഴഞ്ചാന്‍ തോടിലെ വൃത്തിയാക്കലിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് ശേഷം പുറത്തു വന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം. മേയര്‍ ആര്യാ രാജേന്ദ്രന് കരച്ചില് കണ്ട് ചിരിക്കുന്ന മറ്റൊരു സ്ത്രീയുടെ ചിരിയാണ് ഈ ചിത്രം ചര്‍ച്ചയാക്കുന്നത്. ടിവി ചാനലുകള്‍ ഒപ്പിയെടുത്ത വീഡിയോയില്‍ നിന്നുള്ളതാണ് ചിത്രം.
ആമയിഴഞ്ഞാല്‍ തോട്ടില്‍ കണാതായ ജോയിയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കാത്തതില്‍ വികാരാധീനയായി മേയര്‍ ആര്യാ രാജേന്ദ്രന് പ്രതികരിച്ചിരുന്നു. ജോയിയെ കിട്ടാന്‍ വൈകുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ മേയര്‍, മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നുവെന്നും കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചശേഷം എം.എല്‍.എ. സി.കെ. ഹരീന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേയാണ് മേയര്‍ വിതുമ്പിയത്. അതിന് ശേഷം ജോയിയുടെ വീട്ടിലെത്തിയപ്പോഴും കരഞ്ഞു. ഇതിനിടെയാണ് ചിരി എത്തിയത്.
https://www.facebook.com/Malayalivartha

























