സുപ്രീംകോടതിയുടെ ജാമ്യത്തിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനായി സർക്കാരിന്റെ വൻ നീക്കം; ചികിത്സാ ചെലവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി സർക്കാർ; ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്

സുപ്രീംകോടതിയുടെ ജാമ്യത്തിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനായി സർക്കാരിന്റെ വൻ നീക്കം. ചികിത്സാ ചെലവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുകയാണ്. ശിവശങ്കർ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയിലാണ് ഇപ്പോൾ ഉത്തരവ്. എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത് .
തുക അനുവദിച്ചിരിക്കുന്നത്, ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്ക് വേണ്ടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . കഴിഞ്ഞ വർഷം ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിയത്. സുപ്രീംകോടതി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്, ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്തായിരുന്നു. നേരത്തെ നൽകിയ ഇടക്കാല ജാമ്യം നൽകിയിരുന്നു. അത് കോടതി സ്ഥിരമാക്കുകയായിരുന്നു.
സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടിയതോടെ എം ശിവശങ്കർ കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയാണ് എം ശിവശങ്കർ. 2023 ഫെബ്രുവരി 14 മുതൽ എം ശിവശങ്കർ റിമാൻഡിലായിരുന്നു. ആഗസ്റ്റിൽ ജയിൽ മോചിതനായി.
https://www.facebook.com/Malayalivartha

























