കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിന് മാറ്റം; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്ക് മാറ്റി; പ്രതിഷേധവുമായി യാത്രക്കാർ

കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിന് മാറ്റം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്കായിരുന്നു മാറ്റിയത്. ഇതേതുടർന്ന് പ്രതിഷേധം ശക്തമാക്കി യാത്രക്കാർ. രാത്രി പതിനൊന്ന് മണിക്ക് പുറപ്പടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമായിരുന്നു സമയം മാറ്റിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരിച്ചത് സാങ്കേതിക തകരാർ മൂലമാണ് സമയത്തിൽ മാറ്റമുണ്ടായതെന്ന് . ഇതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു . സമയമാറ്റം നേരത്തെ അറിയിച്ചില്ലെന്ന പരാതിയുമായി യാത്രക്കാർ ആരോപണമുന്നയിച്ചു .
തിങ്കളാഴ്ച രാവിലെ 11നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണു റദ്ദാക്കിയത്. എന്നാൽ ഉച്ചയ്ക്ക് 12.30നാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതർ യാത്രക്കാരെ അറിയിച്ചത്. സാങ്കേതിക തകരാർ മൂലം വിമാനം റദ്ദാക്കിയതാണെന്നാണ് അറിയിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഷാർജ, അബുദാബി വഴിയുള്ള വിമാനങ്ങളിൽ ഇവരെ കയറ്റി വിടാമെന്ന് ഉറപ്പ് നൽകി.
ദുബായിലേക്കു പോകേണ്ടവർക്ക് ഡൽഹി വഴിയുള്ള വിമാനം ഏർപ്പാടാക്കാമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചിരുന്നു . അതുവരെ താമസ സൗകര്യം ഏർപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയയതാണ് . താൽപര്യമില്ലാത്തവർക്ക് പണം മടക്കി നൽകുമെന്നും അറിയിച്ചു.
അതിനിടെ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയം മാറ്റി. ഉച്ചയ്ക്ക് 1.40നു അബുദാബിയിൽനിന്ന് പോകേണ്ട വിമാനം രാത്രി 8.50ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























