വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് ടോക്കൺ വാങ്ങിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, മറ്റു ലെൻസുകളും, ഉപകരണങ്ങളും കാണാനില്ലെന്ന് പരാതി...

വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് ടോക്കൺ വാങ്ങി നൽകിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, മറ്റു ലെൻസുകളും, ഉപകരണങ്ങളും കാണാനില്ലെന്നു പരാതി. ക്യാമറാമാൻ സന്തോഷ് മുട്ടക്കാടിന് ആണ് ഈ ദുരവസ്ഥ നേരിട്ടത്. വില പിടിപ്പുള്ള ക്യാമറയും, ലെൻസുകളും, അനുബന്ധ ഉപകരണങ്ങളും പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചപ്പോൾ ടോക്കൺ 424 നൽകിയിരുന്നു.
വിഴിഞ്ഞത്ത് പുതിയ കപ്പൽ വന്നതുമായി ബന്ധപ്പെട്ടാണ് സന്തോഷ് ഇവിടെ എത്തിയത്. പോർട്ടിൽ പോയി തിരികെ വന്നു കൗണ്ടറിൽ ടോക്കൺ കാണിച്ചു താൻ നൽകിയ സാധന ങ്ങൾ ആവശ്യപെട്ട സമയത്താണ് അവ അവിടെ ഇല്ലെന്നു അധികൃതർ അറിയിച്ചത്.
ഇത്രയധികം സുരക്ഷ ഉള്ള സ്ഥലത്ത് നിന്നും ഏല്പിച്ച, ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ കാണാതായത് അധികൃതരുടെ കടുത്ത വീഴ്ച തന്നെയാണ്. ഇത് സംബന്ധിച്ച് സന്തോഷ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























