മിഷന് 2025മായി കോണ്‍ഗ്രസ്... താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്; ഇരുമുന്നണികളും തിരുത്തേണ്ട സമയം; കേരളം പിടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ പദ്ധതി മിഷന് 2025; വയനാട്ടിലെ കെപിസിസി ക്യാമ്പില്‍ അവതരിപ്പിച്ചു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന് തുറന്നടിച്ചു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ വന്നിരുന്നേല്‍ അവസ്ഥ മാറിയേനെയെന്നും മുരളീധരന് പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ കളി മതിയാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്. ഈ ക്യാമ്പില്‍ ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണ്. എടുത്ത തീരുമാനം നടപ്പാക്കാന്‍ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും.
ക്യാമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. തനിക്കിപ്പോള്‍ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാല്‍ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ അദ്ദേഹം താന്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷന് 2025 അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്. വയനാട്ടില്‍ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് തന്റെ മിഷന് 2025 അവതരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷന് 2025 ലൂടെ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ പ്രാദേശിക വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കണമെന്ന് ഇതില്‍ നിര്‍ദ്ദേശിക്കുന്നു. 2019 - 2024 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് നിയമസഭ മണ്ഡല തലത്തില്‍ നടത്താനായ പ്രകടനം താരതമ്യം ചെയ്ത ക്യാമ്പില്‍ ബിജെപിയുടെ പ്രകടനം ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു. സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നു. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശ്ശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി.
സിപിഎം വിരുദ്ധ വോട്ടുകള്‍ മലബാറില്‍ കോണ്‍ഗ്രസിന് കിട്ടിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ ബിജെപിയിലേക്കാണ് ആ വോട്ടുകള്‍ പോയതെന്നത് ഗൗരവതരമെന്നും ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു.
അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതി യോഗവും പരിശോധിച്ചു. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും ഗൗരവമായി കാണുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തില്‍ പരിശോധിച്ചു. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിച്ചു.
"
https://www.facebook.com/Malayalivartha

























