മലപ്പുറത്ത് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

മലപ്പുറം കോട്ടക്കലില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാറാക്കര മേല്‍മുറി മുക്കിലപ്പീടികയിലെ പരേതനായ കള്ളാടി കോതയുടേയും നീലിയുടേയും മകന് ബൈജുവാണ് (31) മരിച്ചത്.
മാറാക്കര യു.പി സ്കൂളിന് സമീപമുള്ള പഞ്ചായത്ത് കുളത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്. കുളത്തില്‍ കാണാതായ ബൈജുവിനെ രാത്രി എട്ടുമണിയോടെ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.
തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രാത്രി എട്ടോടെയായിരുന്നു സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
മോളിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























