രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒഴുക്കില്‍പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂറോളം..

തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂറോളം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുര്‍ശ്ശി ചന്ദ്രമതിയാണ് (79) മനക്കരുത്തുകൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കരകവിഞ്ഞൊഴുകിയ തോട്ടില്‍നിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാര്‍ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
കര്‍ക്കിടക മാസാരംഭമായതിനാല്‍ മുങ്ങിക്കുളിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. ഒഴുക്കില്‍പെട്ട ഇവരെ വൈകുന്നേരം നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























