അതിര് കാണാനായില്ല... കാല് വഴുതി പുഴയിലേക്ക്... ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു...

അതിര് കാണാനായില്ല... കാല് വഴുതി പുഴയിലേക്ക്... ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു... താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . മഴയായതിനാല്‍ പുഴയുടെ അതിര് കാണാന്‍ സാധിച്ചില്ല. പുഴയിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
അതേസമയം ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍നിന്നു വീണു യുവാവ് മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ തൈക്കാവ് ലിങ്ക് റോഡില്‍ ഇലഞ്ഞേരി വീട്ടില്‍ മൈക്കിളിന്റെ മകന് ആന്റണി മൈക്കിള്‍ (സച്ചു32) ആണു മരിച്ചത്.
ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ ആന്റണിയുടെ ഫോണിലേക്ക് അമ്മ വിളിച്ചതോടെയാണു പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി 7നു ചങ്ങനാശേരി വടക്കേക്കര റെയില്‍വേ ട്രാക്കിനു സമീപമാണു യുവാവിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























