കര്‍ക്കടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ ഗജവീരന്മാരെയും കുട്ടിക്കൊമ്പന്മാരെയും ഊട്ടാന്‍ ആയിരങ്ങളെത്തി...

കര്‍ക്കടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ ഗജവീരന്മാരെയും കുട്ടിക്കൊമ്പന്മാരെയും ഊട്ടാന്‍ ആയിരങ്ങളെത്തി. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്.
ഗുരുവായൂര്‍ ദേവസ്വം ലക്ഷ്മിക്ക് ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന് നമ്പൂതിരി ആദ്യഉരുള നല്കി ഉദ്ഘാടനം ചെയ്തു. 61 ആനകള്‍ പങ്കെടുത്തു.
രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതി ഹോമവും നടന്നു. 10,000 ഓളം പേര്‍ക്ക് അന്നദാനവും നടത്തി. വൈകുന്നേരം ഭഗവത് സേവയും നടന്നു.
https://www.facebook.com/Malayalivartha

























