ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി...പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ . കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ 2.9 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. മുവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, തൃശൂര്‍ പാലക്കാട്,കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുമാണ് അവധി ബാധകമായിട്ടുള്ളത്.
https://www.facebook.com/Malayalivartha

























