Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്..... മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു....നഗരസഭ മേയറുടെ കഴിവേ...?!

17 JULY 2024 11:58 AM IST
മലയാളി വാര്‍ത്ത

നഗരത്തിലെ അഴുക്കുചാലിൽ പെട്ട് ഒരാളുടെ ജീവൻ പൊലിഞ്ഞ വിവാദത്തിലും നെഞ്ചുംവിരിച്ച് നിന്ന് വിമർശനങ്ങളേറ്റ് വാങ്ങി തിരുവനന്തപുരം മേയറും നഗരസഭയും. ശുചീകരണത്തിലെ അനാസ്ഥയുടെ പേരിൽ റെയിൽവേക്ക് മേൽ കുതിര കയറാൻ ആര്യാ രാജേന്ദ്രൻ ശ്രമിച്ചതാണ് തിരിച്ചടിച്ചത്. നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്. മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഉണ്ടാക്കിയ വിവാദത്തിന് ശേഷം ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ നേതൃയോഗം മേയര്‍ ആര്യാ രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ വീണ്ടും ചില പരാമർശങ്ങൾ പരിധിവിട്ടു. ആര്യയുടെ കരച്ചിലും അത് കണ്ടു ചിരിക്കുന്ന സിപിഎം പ്രവര്‍ത്തകയുടെ ചിത്രം പുറത്തുവന്നതുമെല്ലാം വിവാദത്തിന് പുതിയ തലം നല്‍കി.

 

 

 

മാലിന്യപ്രശ്നം മേയറുടെയോ ഇപ്പോഴത്തെ നഗരസഭാ ഭരണത്തിൻ്റെയോ ബാധ്യതയായി ആരും കാണുന്നില്ല. കാലാകാലങ്ങളായി നഗരം നേരിടുന്ന പ്രശ്നം തന്നെയാണത്. എന്നാൽ രക്ഷാപ്രവര്‍ത്തന സമയത്തെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനുള്ള പക്വത കാണിക്കണമായിരുന്നു. അതിനുശേഷം എല്ലാം ചര്‍ച്ചയാക്കാമായിരുന്നു. റെയില്‍വേയെ നിരന്തരം കുറ്റപ്പെടുത്തിയ നടപടിയിലൂടെ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്ന് വരുത്താന്‍ മേയർ ശ്രമിച്ചെന്നാണ് വിമര്‍ശനം. റെയില്‍വേയിലെ മാലിന്യം റെയില്‍വേയുടേത് മാത്രമാണെന്ന പ്രതികരണം എല്ലാ അര്‍ത്ഥത്തിലും പക്വതയില്ലാത്തതായി. ഒടുവിലെ തകരപ്പറമ്പിലെ മാലിന്യത്തില്‍ ജോയിയുടെ മൃതദേഹം അടിഞ്ഞത്, തീർത്തും കരുതലില്ലാത്ത രക്ഷാപ്രവര്‍ത്തനമെന്ന ചിത്രം പൊതുസമൂഹത്തിലെത്തിച്ചു. ഇതുകൊണ്ടെല്ലാമാണ് തദ്ദേശവകുപ്പിൻ്റെ ചുമതലക്കാരനായ മന്ത്രി എംബി രാജേഷിന് ചാനല്‍ ചര്‍ച്ചകളില്‍ നേരിട്ടെത്തി വിശദീകരിക്കേണ്ടി വന്നത്.

എന്നാല്‍ മേയര്‍ക്കെതിരെ എന്ത് പറഞ്ഞിട്ടും ഫലമില്ല എന്ന വികാരവും പൊതുവിലുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ അതിവിശ്വസ്തനാണ് ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ജില്ലാ കമ്മറ്റികളിലെ വിമര്‍ശനം അവിടെ ഒതുങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (30 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (47 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends