Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു... കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്.. അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി...

17 JULY 2024 04:41 PM IST
മലയാളി വാര്‍ത്ത

മനുഷ്യരുടെ സങ്കീർണ്ണമായ ജോലികൾക്ക് റോബോട്ടിക്സ് കൂടുതൽ എളുപ്പവും പര്യാപ്തവുമായിരിക്കും. കണക്കുകൂട്ടൽ പോലെ അല്ലെങ്കിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത മറ്റേതെങ്കിലും ബുദ്ധിമുട്ടുള്ള ജോലി ഭാവിയിൽ കൂടുതൽ സ്വാധീനം ചെലുത്തും.ഏതായാലും മനുഷ്യനെ കൊണ്ട് ചെയ്യാൻ ബുദ്ധിമുട്ടാകുന്ന ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാൻ ഇത്തരം റോബോട്ടുകളെ കൊണ്ട് സാധിക്കും . ഭാവിയിൽ പല മേഖലകളും റോബോട്ടുകൾ കീഴടക്കും. ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്.

ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബട്ടിനെ ഇറക്കിയ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്സിനാണ് നിർമാണ ചുമതല. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി. പർച്ചേസ് ഓർഡർ ലഭിച്ചതായി ജൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് പ്രതികരിച്ചു. 60 ദിവസത്തിനകം റോബട്ടിനെ കൈമാറണം.വെൽബോർ എന്ന റോബട്ടിനെയാണ് ജൻറോബട്ടിക്സ് വിമാനത്താവളത്തിനു വേണ്ടി നിർമിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ ബാൻഡികൂട്ട്, ഡ്രാക്കോ എന്നീ റോബട്ടുകളെ ഇറക്കി മാലിന്യം നീക്കം ചെയ്യാനും ജോയിയെ കണ്ടെത്താനും ജൻറോബട്ടിക്സ് നടത്തിയ പ്രവർത്തനങ്ങളാണ് അദാനി ഗ്രൂപ്പിനെ ആകർഷിച്ചത്.

ഇതിനു പിന്നാലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. വാർത്തയെ തുടർന്ന് ജൻറോബട്ടിക്സ് അധികൃതരുമായി വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.സർക്കാരും നഗരസഭയും സന്നദ്ധരാണെങ്കിൽ മാലിന്യം നീക്കം ചെയ്യുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും റോബട്ടുകളെ നിർമിച്ച് നൽകാൻ തയാറാണെന്ന് ജൻറോബട്ടിക്സ് സിഇഒ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് റോബട്ടുകളെ പ്രയോജനപ്പെടുത്തുമെന്നും ചർച്ചകൾ നടത്തുമെന്നും മന്ത്രി കെ.രാജൻ മറുപടിയും നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (41 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (42 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (50 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends