Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ആര്യയെ കല്യാണം കഴിച്ചതോടെ സച്ചിന്‍ ദേവിന്റെ രാഷ്ട്രീയ ഭാവി കട്ടപ്പൊക;സഖാവിന്റെ എം എല്‍ എ കസേര തെറിപ്പിച്ച് മേയറൂട്ടി,വരുന്ന തെരഞ്ഞെടുപ്പുകളില്‍ സച്ചിന്‍-ആര്യ മുഖങ്ങള്‍ കാണിച്ചാല്‍ പത്ത് വോട്ട് തിരിച്ച് കിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍,റിയാസിന്റെ അടുത്ത് പോയി കരഞ്ഞിട്ടും കാര്യമില്ല സംഗതി കൈയ്യീന്ന് പോയി

17 JULY 2024 06:34 PM IST
മലയാളി വാര്‍ത്ത

ആര്യയെ കല്യാണം കഴിച്ചത് മുതല്‍ സച്ചിന്‍ ദേവ് എംഎല്‍എയ്ക്ക് വെച്ചടി വെച്ചടി ഇറക്കമാണ്. റിയാസിന്റെ കാലുനക്കി മന്ത്രിക്കസരേ കൈയ്യെത്തും ദൂരത്ത് എത്തിയതാണ്. എന്നാല്‍ വണ്ടി തടഞ്ഞ് മേയര്‍ ഗുണ്ടായിസം കാണിച്ചു തെറിച്ചത് സച്ചിന്‍ മോഹിച്ച മന്ത്രിക്കസേര. ഇപ്പോള്‍ എംഎല്‍എ കസേരയും കൈയ്യാലപ്പുറത്തെ തേങ്ങ. ആര്യ കാണിച്ച് കൂട്ടുന്ന മണ്ടത്തരങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും തൊലയുന്നത് സ്ച്ചിന്റേയും രാഷ്ട്രീയഭാവി. ആര്യ സച്ചിന്‍ എന്ന് കേട്ടാലേ മലയാളിക്ക് ഇപ്പോള്‍ നെറ്റിചുളിയും. ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് ആര്യ തന്നെ. സിപിഎമ്മിന്റെ മാന്‍ഡ്രേക് പിണറായി അയതുപോലെ സച്ചിന്റെ മാന്‍ഡ്രേക് ഇഫക്ട് ആര്യ.

ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ സച്ചിന്‍-ആര്യ മുഖങ്ങള്‍ കാണിച്ചാല്‍ പത്ത് വോട്ട് തിരിച്ച് കിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ വിധിയെഴുതി. അങ്ങനെ മത്സരിക്കാമെന്ന മോഹം എട്ടായി മടക്കി പെട്ടിയില്‍ വെക്കുന്നതാ നല്ലത്. അപകടംമണത്തോടെ ക്ലിഫ് ഹൗസില്‍ ചെന്ന് റിയാസിക്കയ്ക്ക് മുന്നില്‍ കരഞ്ഞേക്കും ആര്യ. മരുമോന്‍ മന്ത്രി ആണല്ലോ സച്ചിനേയും ആര്യയേയും ഒക്കെ താങ്ങുന്നത്. മരുമോന്റെ കസേരയും കൈയ്യാലപ്പുറത്ത് ഇരിക്കുകയാണ്. പിണരായിസം ചവിട്ടിപ്പുറത്താക്കാന്‍ ഒരുപറ്റം കണ്ണൂര്‍ സംഘം കളത്തിലുണ്ട്. പിണറായിസത്തിന്റെ വേരറുക്കുന്നതോടെ മരുമോന്റെ ഭാവിയും തീര്‍ന്നു. അതുകൊണ്ട് തല്‍ക്കാലം ആര്യയേയും സച്ചിനേയും താങ്ങാന്‍ വീണമോള്‍ റിയാസിക്കയെ സമ്മതിക്കൂല്ല.

സച്ചിന്റെയും ആര്യയുടേയും രാഷ്ട്രീയ ഭാവി ഏതാണ്ട് തീരാറായി. ജനങ്ങള്‍ വെറുത്ത് പോയി ഇവരെ. മേയര്‍ കസേരയില്‍ ആര്യ ഇതാണ് കാണിച്ച് കൂട്ടുന്നതെങ്കില്‍ എംഎല്‍എ കസേര കിട്ടിപ്പോയാല്‍ എന്താകും സ്ഥിതിയെന്നാണ് ചോദ്യം വരുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഈ യുവ നേതാക്കള്‍ക്ക് എതിരാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി യോഗത്തില്‍ ആര്യയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് വന്നത്. ഇനിയൊരു പ്രശ്‌നം ഉണ്ടാക്കിയാല്‍ വലിച്ച് പുറത്തിടുമെന്ന് അന്നേ താക്കീത് ഉണ്ടായിരുന്നു. നന്നാകാന്‍ ആര്യ പരിശ്രമിച്ച് കൊണ്ടിരിക്കുമ്പോള്‍ ജോയിയുടെ മരണം. ഇടിവെട്ടേറ്റിരിക്കുകയാണ് മേയര്‍. കോര്‍പറേഷന്റെ അനാസ്ഥ വീണ്ടും ചര്‍ച്ച പിടിപ്പുകെട്ട മേയറെന്ന ജന സംസാരം പാര്‍ട്ടി കലിപ്പില്‍. തോട് രെയില്‍വേയുടെ ആണെന്ന് അവര്‍ വൃത്തിയാക്കട്ടെ എന്ന കോര്‍പറേഷന്‍ മേയറുടെ നിരുത്തരവാദിത്തപ്പെട്ട പ്രസ്താവന അസ്ഥാനത്തായിപ്പോയി. അങ്ങനെ അടിമുടി ആര്യ കുളംതോണ്ടി വെച്ചിരിക്കുകയാണ്.

ആര്യ കാരണം സച്ചിനും ജനപ്രീതി മങ്ങുന്നു. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ഇതിന് മുന്‍പ് ഇത്ര വിവാദങ്ങളില്‍ പെട്ടിട്ടില്ല. ബസ് തടഞ്ഞ് ഗുണ്ടായിസം കാണിച്ചതോടെ സച്ചിന്റെ കാര്യത്തില്‍ തീരുമാനം ആയി. ഗുണ്ടാ ദമ്പതികളെല്ല ടാഗ് ലൈന്‍ വീണും ഇരുവര്‍ക്കും. ആര്യ കാരണം സച്ചിന്‍ ദേവും വെറുക്കപ്പെട്ടവനായി. അടുത്തതവണ സച്ചിനെ മത്സരിക്കാന്‍ നിര്‍ത്തുമോയെന്ന് തന്നെ സംശയമാണ്. റിയാസ് പക്ഷക്കരനാണ് സച്ചിന്‍. ഈ അടുപ്പമാണ് രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം സച്ചിനെ മന്ത്രിയാക്കണമെന്ന് റിയാസ് പക്ഷം വാശിപിടിച്ചതിലേക്കും മുതിര്‍ന്ന നേതാക്കള്‍ ആ നീക്കം തടഞ്ഞതും ഓ ആര്‍ കേളുവിന് വഴിയൊരുക്കിയതും. ഇനിയിപ്പോള്‍ സച്ചിന് എംഎല്‍എ കസേരയും പോകുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്.

ആര്യ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ് ജോയി വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആര്യയ്‌ക്കെതിരെ വാളെടുത്തു. കോര്‍പറേഷന്‍ ഭരണം ബിജെപി കൊണ്ടുപോയാല്‍ അതിന്റെ ഉത്തരവാദി ആര്യയാണെന്ന വാദം പാര്‍ട്ടിയില്‍ ഉണ്ട്. ആര്യാ രാജേന്ദ്രന്റെ ഭാവിയുടെ വാതില്‍ സി.പി.എം. കൊട്ടിയടച്ചു. ഏതാനും മാസങ്ങള്‍ മുമ്പു വരെ ആര്യ നേമത്ത് ശിവന്‍ കുട്ടിക്ക് പിന്‍ഗാമിയാവുമെന്നൊക്കെ പറഞ്ഞവര്‍ എല്ലാം മാറ്റി പറഞ്ഞു കഴിഞ്ഞു. ആര്യയുടെ കാര്യം തീര്‍ന്നെന്നാണ് സി.പിഎം പറയുന്നത്. ആമയിഴഞ്ചാന്‍ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനും റെയില്‍വേയും തമ്മില്‍ തര്‍ക്കമുണ്ടായതാണ് ജനങ്ങളെ ആര്യക്ക് പൂര്‍ണമായി എതിരാക്കിയത്. ആര്യാ രാജേന്ദ്രനെതിരെ സി.പി.എമ്മില്‍ ലഹള തുടങ്ങുകയാണ്. തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം ആണ്..സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 1500 കോടിയും കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.ഇതില്‍ റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ നീക്കി വച്ച 273 കോടിയും സിപിഎം കൊണ്ടുപോയി തിന്നു. ഇതിന്റെയൊക്കെ മറുപടി മേയര്‍ പറയണം. കാശ് പുട്ടടിച്ച നേതാക്കള്‍ കൈകഴുകും ആര്യ കുടുങ്ങും. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മേയര്‍ കണക്ക് കാണിക്കുമ്പോള്‍ കുറച്ചധികം വിയര്‍ക്കും.

2017ലാണ് തിരുവനന്തപുരം കോര്‍പ്പറേഷന് സ്മാര്‍ട്ട് സിറ്റി പദവി ലഭിച്ചത്. ഏകദേശം 1500 കോടി രൂപയാണ് എല്ലാ പദ്ധതികള്‍ക്കുമായി കോര്‍പ്പറേഷന് ലഭിച്ചത്. ഇതില്‍ 273 കോടിക്കാണ് റോഡ് നവീകരണം. സി പി എമ്മിന്റെ സ്വകാര്യ കമ്പനിയായ ഊരാളുങ്കലിനെ റോഡ് നിര്‍മ്മാണം ഏല്‍പ്പിച്ച് സ്വന്തം ട്രഷറിയിലേക്ക് പണം വക മാറ്റുകയാണ് സി.പി.എം ചെയ്തത്. കേന്ദ്രം നല്‍കിയ പണമെല്ലാം ചെലവാക്കി കളഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തവര്‍ക്ക് പണം നല്‍കാന്‍കഴിയാത്ത സാഹചര്യം ഉണ്ടായി. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ പണി നടത്താതെ സ്ഥലം വിട്ടുവെന്നാണ് മനസിലാക്കുന്നത്. മേയറായി ആര്യാ രാജേന്ദ്രനെ പോലൊരു ജൂനിയറെ തീരുമാനിച്ചത് തന്നെ അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ചെറുപ്പക്കാരിയായ ഒരു നേതാവിനെ നേതൃത്വത്തിലെത്തിച്ച് പണം അടിച്ചു മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രന്റെ വളര്‍ച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിന്‍ ദേവ് എം എല്‍ എ യു മായി മേയര്‍ വിവാഹിതയായതോടെ അസൂയാലുക്കള്‍ പടയൊരുക്കം കടുപ്പിച്ചു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ആര്യ നേമത്ത് മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇത് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ശിവന്‍കുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുണ്ട്. ആര്യയെ സഹായിക്കാനെന്ന വ്യാജേനയാണ് ജോയ് വിഷയത്തില്‍ ശിവന്‍ കുട്ടി കുളം കലക്കിയതെന്ന് പൊതുവേ വര്‍ത്തമാനമുണ്ട്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവന്‍കുട്ടിയും നേതൃത്വം നല്‍കുന്ന മൂന്ന് പ്രബല ഗ്രൂപ്പുകള്‍ വ്യത്യസ്ത പേരുകളുമായി തലസ്ഥാനത്ത് രംഗത്തുണ്ട്. എല്ലാവര്‍ക്കും കലി ആര്യയോട് മാത്രമാണ്. കുളം കലക്കുക എന്നത് മാത്രമാണ് സി പി എം നേതാക്കളുടെ ലക്ഷ്യം. തിരുവനന്തപുരം നഗരസഭയിലൂടെ പിണറായി സര്‍ക്കാരിെനെനെയും പ്രതിസന്ധിയിലാക്കാമെന്ന് നേതാക്കള്‍ കരുതുന്നു.സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം മര്യാദക്ക് ചെലവാക്കിയിരുന്നെന്നെങ്കില്‍ മാരായമുട്ടം ജോയിക്ക് ആമയിഴഞ്ചാന്‍ തോടില്‍ രക്തസാക്ഷിത്വം വഹിക്കേണ്ടി വരില്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (9 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends