പിണറായി വിജയന്റെ പത്തിയ്ക്കടിക്കാന്‍ പ്ലാനുമായ് വി ഡി സതീശന്‍ ! 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്ത്; ഇടതിന്റെ അടിത്തറ ഇളക്കാന്‍ തന്ത്രങ്ങള്‍ മെനയണം, അടിയേറ്റ് നില്‍ക്കുന്ന സി പി എമ്മിനെ വലിച്ച് താഴെയിടാന്‍ ഒന്നിച്ച് വലത് നേതാക്കള്‍

സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഇടതിന്റെ കാറ്റ് പോയി ഇനി റീത്തും കൂടി വെച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാക്കളും അമികളും ശക്തമായി മുന്നിട്ടിറങ്ങണമെന്നും പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ. പിണരായിക്ക്ട്ട് മുട്ടന്‍ പമിവരുന്നുണ്ടെന്ന് ഏതാണ്ട് ഉറപ്പായി. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാനായി മിഷന്‍ 2025 അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട്ടില്‍ നടന്ന കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാംപിലാണ് സതീശന്‍ തന്റെ പദ്ധതി അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തണം എന്നാണ് സതീശന്റെ നിര്‍ദേശം. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ പ്രാദേശിക വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കണം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം ഗൗരവമായി കാണണമെന്ന് ക്യാംപില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം വിരുദ്ധ വോട്ടുകള്‍ മലബാറില്‍ കോണ്‍ഗ്രസിന് കിട്ടി.
എന്നാല്‍ തെക്കന്‍ കേരളത്തില്‍ ബി ജെ പിയിലേക്കാണ് ആ വോട്ടുകള്‍ പോയത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബി ജെ പിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ കെ മുരളീധരന്‍ ക്യാംപില്‍ പങ്കെടുത്തില്ല. അതേസമയം വയനാട്ടിലെ ക്യാംപില്‍ ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ കളി മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ യോഗം ചേര്‍ന്നതെന്നും മുരളി പറഞ്ഞു.
പാര്‍ട്ടി എടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ കൂടെയുണ്ടാകും. ഈ ക്യാംപ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. എനിക്കിപ്പോള്‍ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാല്‍ അങ്ങനെ ചെയ്യാം', അദ്ദേഹം പറഞ്ഞു. താമര ചിഹ്നത്തോടുള്ള കേരളത്തിന്റെ അലര്‍ജി മാറിയെന്നും തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. വലതിലെ നേതാക്കളില്‍ ചിലര്‍ ഇടഞ്ഞ് നില്‍ക്കുകയാണ് എങ്കിലും വരുന്ന തെരഞ്ഞെടുപ്പുകലെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കാനാണ് തീരുമാനം. ഇതിനിടയിലും കാലുവാരല്‍ നടക്കുന്നുണ്ട്. ഇപ്പോഴേ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച് കാത്തിരിക്കുകയാണ് ചിലര്‍.
https://www.facebook.com/Malayalivartha

























