അതിരു തര്‍ക്കത്തില്‍ ജേഷ്ഠനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ അനുജന് ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും

അതിരു തര്‍ക്കത്തില്‍ ജേഷ്ഠനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ജ്യേഷ്ഠന്റെ മകനെയും ഭാര്യയെയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അനുജന് ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വിഴിഞ്ഞം മുക്കോല ക്ടാരക്കുഴി സ്വദേശി നടേശനെയാണ് ജ്യേഷ്ഠനായ കൃഷ്ണന് നാടാരെ കൊലപ്പെടുത്തിയ കേസില്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ശിക്ഷിച്ചത്. നിഷ്ഠൂരവും പൈശാചികവുമായ കൃത്യം ചെയ്തതായി വിചാരണയില്‍ കണ്ടെത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് തിരുവനന്തപുരം നാലാം അഡീ. ജില്ലാ ജഡ്ജി ആജ് സുദര്ശന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2013 സെപ്റ്റംബര്‍ 1 നാണ് സംഭവം നടന്നത്. കൃഷ്ണന് നാടാര്‍ തന്റെ വസ്തുവില്‍ എരുത്ത് കെട്ടുന്നതിന് വേണ്ടി അതിരിനോട് ചേര്‍ന്ന് വാനം വെട്ടവേയാണ് കൊല നടന്നത്. വസ്തു തര്‍ക്കത്തില്‍ വിരോധത്തില്‍ കഴിഞ്ഞിരുന്ന പ്രതി കമ്പിപ്പാരയുമായി
ജേഷ്ഠന്റെ വസ്തുവില്‍ അതിക്രമിച്ചു കടന്ന് കൃത്യം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന് നാടാര്‍
മരണത്തോട് മല്ലിട്ട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി അഡി. പോസിക്യൂട്ടര്‍ പ്രവീണ്‍ കുമാര്‍ ഹാജരായി.
https://www.facebook.com/Malayalivartha

























