മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലേയ്ക്ക് ബിജെപി മാർച്ച്; മേയർക്ക് കമ്പം കാർ ഓട്ടത്തിലാണെന്ന് വി മുരളീധരൻ...

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ മാലിന്യ പ്രശ്നവും വീണ്ടും ചർച്ചയായിരിക്കുകയാണ്. ജോയിയുടെ മരണത്തിന് കാരണക്കാർ നഗരസഭയാണെന്നാണ് പ്രതിപക്ഷ വിമർശനം. മാലിന്യം കൃത്യമായ രീതിയിൽ സംസ്ക്കരിച്ചിരുന്നുവെങ്കിൽ ജോയിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരസഭയിലേക്ക് വിഷയം ചൂണ്ടിക്കാട്ടി ബിജെപിയും യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തിരുന്നു.
ഇന്ന് മാലിന്യ നീക്കത്തിൽ നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ തിരുവനന്തപുരം കോർപറേഷനിലേയ്ക്ക് ബിജെപി മാർച്ച് നടത്തി. മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോർപറേഷനിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇപ്പോഴിതാ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരിഹാസവുമായി വി മുരളീധരൻ രംഗത്തെത്തി. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണ്. കെഎസ്ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബി. കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ മേയർ കണ്ടു. പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും ആയിരുന്നു വി മുരളീധരന്റെ പരിഹാസം.
https://www.facebook.com/Malayalivartha

























