കേരളം സംഭാവന ചെയ്ത ഏറ്റവും വലിയ ജനകീയ നേതാവ്; ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗവർണർ; കേരളം കണ്ട ഏറ്റവും വലിയ ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ഗവർണർ

കേരളം സംഭാവന ചെയ്ത ഏറ്റവും വലിയ ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഒരു വര്‍ഷമാകുകയാണ്. പകരം വയ്ക്കാനില്ലാത്ത നേതാവിന്റെ അസാന്നിധ്യം സൃഷ്ടിച്ചത് വലിയ ശൂന്യതയാണ്. തിരക്കൊഴിയാത്ത കല്ലറയിൽ ഇന്നും ആയിരങ്ങൾ ഒഴുകിയെത്തുന്നുണ്ട് .
രാവിലെ പുതുപ്പള്ളി പള്ളിയിൽ മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ഡിയോസ്കോറസ് ,യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനക്ക് ശേഷം നടന്ന ദുബപ്രാർത്ഥനക്കും ആയിരങ്ങൾ പങ്കെടുത്തു.
തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു . കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി യുടെ കല്ലറയിൽ എത്തി ഗവർണർ ആദരമർപ്പിച്ചിരുന്നു.
മലയാളത്തിലായിരുന്നു ഗവർണർ അനുസ്മരണ സമ്മേളനത്തിൽ വേദിയിൽ ഉള്ളവരെ അഭിസംബോധന ചെയ്തത്. സഹോദരി സഹോദരന്മാരെ വന്ദനം കേരള മുൻ മുഖ്യമന്ത്രിയുടെ ഒന്നാം ഓർമ്മ ദിനമാണിന്ന് . ആ പുണ്യാത്മവിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ സാദര പ്രണാമമെന്നു ഗവർണർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വദേശവും നിയോജകമണ്ഡലവുമായ പുതുപ്പള്ളിയിൽ സംഘടിപിപ്പിച്ച ഈ യോഗം ഉദ്ഘാടനം ചെയ്യുന്നതിൽ ചാരുതാർഥ്യമുണ്ടെന്നും ഗവർണർ പറഞ്ഞു. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് ആണെന്നും എന്നും ജങ്ങൾക്കൊപ്പം നിന്ന നേതാവാണെന്നും ഗവർണർ അനുസമരിച്ചു.
https://www.facebook.com/Malayalivartha

























