Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പിണറായിയെ അടിച്ചിറയ്ക്കുന്നു ! തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം; പിണറായിസം ഈ പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് നേതാക്കളുടെ രോഷപ്രകടനം,തൈക്കണ്ടിയില്‍ കുടുംബത്തെ ഇനി താങ്ങേണ്ട കാര്യമില്ലെന്ന് പച്ചയ്ക്ക് വിളിച്ച് പറയുന്നു

18 JULY 2024 06:44 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ നിന്നും പിണറായിസം അടിച്ച് വെളിയില്‍ കളഞ്ഞ് ചാണകവെള്ളം തളിയ്ക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പിണറായിക്ക് നേരെ പൊട്ടിത്തെറിച്ച് നേതാക്കളും അമികളും. അയാളുടെ മോശം പെരുമാറ്റമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിച്ചത്. തോറ്റിട്ടും അഹന്തയ്ക്ക് യാതൊരു കുറവുമില്ലെന്നും ചര്‍ച്ച. പിണരായി കുടുംബത്തിനും നേരെയും ശക്തമായ പ്രതിഷേധം. പിണറായിയെ താങ്ങുന്ന ഗോവിന്ദനും തലങ്ങും വിലങ്ങും അടി.

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്റെ തട്ടകമായ കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയറിപ്പോര്‍ട്ടു അവതരിപ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലാണ് മേല്‍കമ്മിറ്റി അംഗത്തിന്റെ എതിര്‍പ്പു മറികടന്നു കൊണ്ടു മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

കഴിഞ്ഞ ദിവസം അക്കിപറമ്പ് സ്‌കൂളിലാണ് യോഗം ചേര്‍ന്നത്. സി.പി. എം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷാണ് യോഗത്തില്‍ സംസ്ഥാനകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാനകമ്മിറ്റി കണ്ടെത്തിയ പരാജയകാരണങ്ങളായ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം, അടിസ്ഥാന വോട്ടുകള്‍ ലഭിക്കാതെ പോയത്, ഈഴവവോട്ടുകള്‍ ചോരല്‍, ക്ഷേമപെന്‍ഷന്‍ കുടിശിക, മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയായിരുന്നു മേല്‍ കമ്മിറ്റി പ്രതിനിധിയുടെ റിപ്പോര്‍ട്ടിങ്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയമാണ് തോല്‍വിക്കു കാരണമെന്ന കണ്ടെത്തല്‍ ചെറുതാക്കി കൊണ്ടു കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു അനുവദിക്കാത്ത നയങ്ങളാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്നായിരുന്നു ഏരിയാസെക്രട്ടറിയുടെ മുഖ്യ ഊന്നല്‍. സംസ്ഥാനസര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ, മറ്റു മന്ത്രിമാരെയോപാര്‍ട്ടി സംസ്ഥാന നേതാക്കളെയോ മൃദുവായി പോലും വിമര്‍ശിക്കാതെയുളള റിപ്പോര്‍ട്ടിങാണ് നടന്നത്. ഏകദേശം രണ്ടു മണിക്കൂറോളം നടന്ന റിപ്പോര്‍ട്ടിങിന് ശേഷം തങ്ങള്‍ക്കും ചിലതു പറയാനുണ്ടെന്നായി പങ്കെടുത്തവരില്‍ ചിലര്‍.

എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍റിപ്പോര്‍ട്ട് അവതരണം മാത്രമേയുളളൂവെന്നും ചര്‍ച്ചയ്ക്ക് അനുമതിയില്ലെന്ന നിലപാട് മേല്‍ക്കമ്മിറ്റി സ്വീകരിച്ചു. ഇവിടെ ചര്‍ച്ച വേണ്ടെന്ന കര്‍ശനനിലപാട് സ്വീകരിച്ച ഏരിയാസെക്രട്ടറി പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് കരിമ്പത്തെ ഒരു മുതിര്‍ന്ന പാര്‍ട്ടി അംഗം തനിക്ക് ചിലകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു നിന്നത്. ഇതോടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെയുളള വിമര്‍ശനങ്ങളുടെ വെടിക്കെട്ടായിരുന്നു.

അയാളുടെ മോശം പെരുമാറ്റമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിച്ചത്. തോറ്റിട്ടും അഹന്തയ്ക്ക് യാതൊരു കുറവുമില്ലെന്നും ചര്‍ച്ചയില്‍ പാര്‍ട്ടി അംഗം ചൂണ്ടിക്കാട്ടി. വിമര്‍ശനം കത്തിക്കയറിയപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഇവിടെ അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു ഏരിയാസെക്രട്ടറി വിലക്കി. അതത് ഘടകങ്ങളില്‍ ഈക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നു പറഞ്ഞായിരുന്നു പിന്‍തിരിപ്പിക്കല്‍. നൂറ്റിഇരുപത്തിയഞ്ചോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിച്ചുകൊണ്ടു അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ മാത്രമാണ് വിമര്‍ശനമുയര്‍ന്നതെന്നകാര്യം ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (29 minutes ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (39 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (45 minutes ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (1 hour ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (2 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (2 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (3 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (3 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (3 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (4 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (4 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (5 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (5 hours ago)

Malayali Vartha Recommends